കൊച്ചി: ദേശീയപാത 66 ൽ ചേരാനല്ലൂരിലെ കള്ളിവയലിൽ ടവറിന്റെ്റെ ഉദ്ഘാടനം മന്ത്രി പി. രാജീവും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് നിർവഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വെഞ്ചരിപ്പുകർമം നിർവഹിച്ചു. ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനി ചാർട്ടേഡ് അക്കൗണ്ടന്റ്സിന്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റീസ് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡി. പ്രസന്ന കുമാർ നിർവഹിച്ചു. സ്ഥാപനം 35 വർഷത്തെ സേവനം പൂർത്തിയായതിൻ്റെ കോറൽ ജൂബിലി ആഘോഷങ്ങൾ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസും ബെന്നി ബെഹനാൻ എംപിയും ചേർന്ന് ഉദ്ഘാട നം ചെയ്തു.
ടി.ജെ. വിനോദ് എംഎൽഎ. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, മുൻ എംപി തോമസ് ചാഴികാടൻ, കൊച്ചിൻ ഷിപ്യാർഡ് ചെയർമാൻ വി.ജെ. ജോസ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി കേരള ചെയർമാൻ ജോസഫ് മൈക്കിൾ കള്ളിവയലിൽ, സിഎ ഇൻസ്റ്റിറ്റ്യൂട്ട് സെൻട്രൽ കൗൺസിൽ അംഗങ്ങളായ അനുജ് ഗോയൽ (ഗാസിയാബാദ്). പ്രീതി സാവ്ല (മുംബൈ), ഡിസിപ്ലിനറി കമ്മിറ്റി അംഗം വിജയ് ജലാനി (ഡൽഹി), പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് ഉടമ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, നവ്യ ബേക്കേഴ്‌സ് ഉടമ ബിജു ജോസഫ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ദക്ഷിണേന്ത്യൻ ട്രഷറർ ദീപ വർഗീസ്, എറണാകുളം ശാഖ ചെയർമാൻ ജോബി ജോർജ്, ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനിചാർട്ടേഡ് അക്കൗണ്ടന്റ്റസ് മാനേജിംഗ് പാർട്ണർ ബാബു ഏബ്രഹാം കള്ളിവയലിൽ, സ്ഥാപക പാർട്‌ണർ കെ.ബി. ഹരിഹരസുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.































