ആഹന്‍ : ജര്‍മനിയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കി. ജര്‍മനിയിലെ ആഹന്‍ ആര്‍ഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റിയില്‍ (RWTH Aachen University) ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി ഡെനിന്‍ സജിയാണ് (26) മരിച്ചത്.
ജിയോളജിക്കൽ വിഷയത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. കൊടുമണ്‍ വല്യയ്യത്ത് സജിയുടെയും എല്‍സമ്മയുടെയും മകനാണ്. ഒരു സഹോദരിയുണ്ട്.
ആഹന്‍ യൂണിവേഴ്സിറ്റി ക്ലിനിക്കില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കേന്ദ്രമന്ത്രാലയം, ബര്‍ലിന്‍ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യൻ കോണ്‍സുലേറ്റ്, നോർക്ക എന്നിവിടങ്ങളില്‍ ബന്ധപ്പെടുകയും തുടര്‍ന്നുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കുന്നതിനുമായി ജര്‍മനിയില്‍ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലില്‍ പ്രവർത്തിക്കുന്നു.






























