സിഡ്നി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം ‘കളങ്കാവൽ’ (Kalamkaval) ഓസ്ട്രേലിയൻ തിയേറ്ററുകളിൽ റിലീസ് ചെയ്തു.
സമീപകാലത്ത് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണിതെന്ന ഉജ്ജ്വല അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ഓസ്ട്രേലിയയിലെ സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ഡിസംബർ 5 ന് രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ പ്രദർശനമാരംഭിച്ചു. ഓസ്ട്രേലിയയിലെ എല്ലാ പ്രധാന സംസ്ഥാനങ്ങളിലെയും നഗരങ്ങളിലെയും തിയേറ്ററുകളുടെ കൃത്യമായ ലിസ്റ്റ് പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മമ്മൂട്ടി കമ്പനി (@mammoottykampany), ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് (@dqswayfarerfilms) എന്നിവയുടെ പിന്തുണയോടെയെത്തിയ ചിത്രം റിലീസ് ചെയ്ത എല്ലാ സെന്ററുകളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.































