കാൺപൂർ: ഡോക്ടർ ദമ്പതികളുടെ മകളെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി, ഉത്തർപ്രദേശിലെ കാൺപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹുക്ക ബാറിൽ വച്ച് ശീതളപാനീയം കലർത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡോക്ടർ ദമ്പതികളുടെ മകളായ 16 കാരിയായ പെൺകുട്ടി പ്രതിയുമായി പരിചയപ്പെട്ടത്. വിനയ് താക്കൂർ എന്നയാളാണ് പ്രധാന പ്രതി.
മാർച്ച് നാലിന് കറാഹിയിലെ എംജി കഫേയിലേക്ക് വിനയ് താക്കൂർ പെൺകുട്ടിയെ വിളിച്ചുവരുത്തി അവിടെ വെച്ച് ഹുക്ക വലിക്കുകയും പാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പിതാവ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് അയാൾ പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ ഏഴ് സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിച്ചു. പീഡനം നടക്കുന്നതിനിടെ പെൺകുട്ടി ഉണർന്നു. ഇതിനിടെ പ്രതി അവളുടെ ശരീരമാസകലം കടിച്ച് മുറിവേൽപ്പിച്ചു. പെൺകുട്ടി വീട്ടിലെത്തി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടർന്നാണ് പിതാവ് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്.