ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് ഓഷ്യാന 2023 -2025 കാലഘട്ടത്തിലെ ഭാരവാഹികളെ ഫെബ്രുവരി മാസം 25 ആം തീയതി നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
സജി കുന്നുംപുറത്ത് പ്രസിഡന്റ് ): കെ സി സി ഒ പ്രസിഡണ്ടായി സ്ഥാനമേൽക്കുന്ന സജി കുന്നുംപുറത്ത് കണ്ണങ്കര പളളി ഇടവക അംഗവും മെൽബൺ ക്നാനായ അസോസിയേഷൻ യൂണിറ്റ് അംഗവുമാണ്. ഭാര്യ മേഴ്സി സജി ഉഴവൂർ പച്ചിലമാക്കൾ കുടുംബാംഗമാണ്. മെൽവിൻ സജി, സെൽവിൻ സജി എന്നിവർ മക്കളാണ്. മെൽബൺ ക്നാനായ അസോസിയേഷൻറെ 2013 -2015 കാലഘട്ടത്തിലെ വൈസ് പ്രസിഡന്റ് 2018- 2020 കാലഘട്ടത്തിലെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അലംങ്കരിച്ച വ്യക്തിയാണ് സജി കുന്നുംപുറത്ത്. മെൽബണിലെ രണ്ട് ക്നാനായ സംഘടനകളെ ഒന്നിപ്പിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ച സജി കുന്നുംപുറം കെസിസിയോയ്ക്ക് ഒരു നല്ല അമരക്കാരൻ ആയിരിക്കും.
ഷോജോ ലുക്കോസ് തെകേവാലയിൽ ജനറൽ സെക്രട്ടറി: കെ സി സി ഒ ജനറൽ സെക്രട്ടറിയായി സ്ഥാനമേൽകുന്ന ഷോജോ ലൂക്കോസ് കല്ലറ സെൻ തോമസ് ക്നാനായ കത്തോലിക്ക പളളി ഇടവകാംഗവും KCCQ Brisbane യൂണിറ്റ് അംഗവും ആണ്. കല്ലറ ഇടവകയിൽ കവലയിൽ ലൂക്കോസ്-സിസിലി ദമ്പതികളുടെ മക നാണ്. ഭാര്യ സോഫിയ ഷാജോ കുറുമുള്ളൂർ കൊല്ലംകുടിലിൽ കുടുംബാംഗമാണ് . അലൻ ഷോജോ, ലിയോൺ ഷോജോ, നിയ ഷോജോ എന്നിവർ മക്കളാണ്.ഷോജോ സംഘടനാ പ്രവർത്തനങളാരംഭിച്ചത് KCYL എന്ന കേരളത്തിലെ ആദ്യത്തെ യുവജന പ്രസ്ഥാനത്തിലൂടെ ആണ്. KCYL കല്ലറ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, കൈപ്പുഴ ഫൊറോനാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. Brisbane ക്നാനായ അസോസിയേഷൻ ജോയിൻ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ Brisbane ക്നാനായക്കാരെ ഒരു കുടക്കീഴിൽ എത്തിക്കുന്നതിന് ശക്തമായ നിലപാടെടുക്കുകയും അതിനായി സ്ഥാനത്യാഗം ചെയ്ത വ്യക്തിയാണ്.
മൈക്കിൾ ജോസഫ് പാറ്റാക്കുടിലിൽ: കെസിസിയോ ട്രഷററായി സ്ഥാനമേൽക്കുന്ന മൈക്കിൾ ജോസഫ് മടമ്പം ഫൊറോനയിലെ സെന്റ് ജോസഫ് ചർച്ച് അലക്സ് നഗർ ഇടവക അംഗവും, എസ് കെ സി എ സിഡ്നി യൂണിറ്റ് അംഗവുമാണ്. പാറ്റാക്കുടിലിൽ പിസി ജോസഫ്, മേരി ജോസഫ് ദമ്പതികളുടെ മകനായ ഇദ്ദേഹത്തിന്റെ ഭാര്യ ടീന ജോൺ സെന്റ് തോമസ് ചർച്ച് കാരിത്താസ് ഇടവക വെട്ടുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ നേഹ മൈക്കിൾ, അമീലിയ മൈക്കിൾ, മിയ മൈക്കിൾ. മടമ്പം മേരി ലാൻഡ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി, ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജിൽ നിന്ന് ബി ബി എ ചെയ്തതിനുശേഷം നഴ്സിംഗ് പൂർത്തിയാക്കിയ മൈക്കിൾ ജോസഫ്, കേരളത്തിലും സൗദി അറേബ്യയിലും നിരവധി വർഷം ആതുര സേവനത്തിനു ശേഷമാണ് ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്തത്. മിഷൻ ലീഗ്, കെ സി വൈ എൽ തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വസ്ഥാനം വഹിച്ച ഇദ്ദേഹം സിഡ്നിയിലെ ഗ്രേറ്റ് വെസ്റ്റേൺ കേരളൈറ്റ്സ് എന്ന മലയാളി അസോസിയേഷന്റെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നുകൊണ്ട് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ അസോസിയേനെ നയിച്ചു. ക്നാനായ സമുദായത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഉറച്ച് നിലപാടുകളും ഉള്ള മൈക്കിൾ ജോസഫിന് കെസി സി ഒയ്ക്ക് സമഗ്രമായ സംഭാവനകൾ നൽകാൻ കഴിയും.
റോബിൻ തോമസ് മാവേലി പുത്തൻപുരയിൽ: കെ സി സി ഒ വൈസ് പ്രസിഡണ്ടായി സ്ഥാനമേൽക്കുന്ന റോബിൻ മാവേലി പുത്തൻപുരയിൽ സെന്റ് തോമസ് ഫൊറോന പള്ളി പെരിക്കല്ലൂർ ഇടവകാംഗവും, സി കെ സി എ ക്യാൻബറ യൂണിറ്റ് അംഗവുമാണ്. പെരിക്കല്ലൂർ ഇടവകയിൽ മാവേലി പുത്തൻപുരയിൽ തോമസ് ചിന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ സിമി ജോയ് മടമ്പം ഇടവക മുള്ളൂർ കുടുംബാംഗവുമാണ്. മക്കൾ ആൽഫി റോബിൻ തോമസ്, ആഗ്നസ് റോബിൻ തോമസ്, ആൽബർട്ട് റോബിൻ തോമസ്. ക്നാനായ സമുദായത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള റോബിൻ മാവേലി പുത്തൻപുരയുടെ പ്രവർത്തനങ്ങൾ കെ സി സി ഒ ക്ക് മുതൽക്കൂട്ടാവും എന്നതിൽ യാതൊരു സംശയവുമില്ല.
അഡ്വ : ജോജി തോമസ് ചിറയത്ത് (ജോയിൻ സെക്രട്ടറി ): കെ സി സി ഒ ജോയിൻ സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന ജോജി തോമസ് പുതുവേലി സെന്റ് ജോസഫ് പള്ളി ഇടവക അംഗവും KAWA.Perth യൂണിറ്റ് അംഗവുമാണ്. പുതുവേലി ഇടവകയിൽ ചിറയത്ത് തോമസ് അന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഭാര്യ റീന മരിയ ജോജി മടമ്പം ഇടവക പയറ്റുകാലായിൽ കുടുംബാംഗമാണ്. മക്കൾ : ജെറാൾഡ്, ജെറോൺ. ജലിസ മരിയ. നിരവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ക്നാനായ സമുദായത്തെക്കുറിച്ച് വ്യക്തമായ നിലപാടും കാഴ്ചപ്പാടും ഉള്ള ജോജി തോമസിൻറെ പ്രവർത്തനങ്ങൾ കെ സി സി ഓ ക്ക് മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല .
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ ടോണി ചൂരവേലിൽ കല്ലറ പഴയ പള്ളി ഇടവകാംഗവും കെ സി എൻ ക്യൂ ടൗൺസ്സില്ലിലെ യൂണിറ്റ് അംഗവുമാണ്. ടോണി കല്ലറ പഴയ പള്ളി ഇടവക തോമസ് ,ലിസി ദമ്പതികളുടെ മകനാണ്. ഭാര്യ ലിനറ്റ് ജെയിംസ് കരിങ്കുന്നം സെൻറ് അഗസ്റ്റിനെസ് ചർച്ച് ഇടവകാംഗമാണ്. മക്കൾ അന്റോണിയോ, ടോണി സൈറസ് ടോണി. 15 വയസ്സ് മുതൽ കോട്ടയം അതിരൂപതയുടെ യുവജനപ്രസ്ഥാനമായ കെ സി വൈ എൽ ന്റെ ഭാഗമാവുകയും. കല്ലറ പഴയ പള്ളിയുടെ കെ സി വൈ എൽ സെക്രട്ടറി ട്രഷറർ, കൂടാതെ കൈപ്പുഴ ഫൊറോനയുടെ ട്രഷറർ ആയും ആറു വർഷത്തോളം പ്രവർത്തിച്ചു. കഴിഞ്ഞ ആറുവർഷം മുമ്പ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ടോണി കെ സി വൈ എൽ ടൗൺസിൽ 2021 – 22 പ്രവർത്തന പക്ഷക്കാലത്തെ ഡയറക്ടർ ആയി പ്രവർത്തിച്ചു. തുടർന്ന് കെ സി എൻ ടൗൺസ്ലില്ലിലെ 2022- 23 പ്രവർത്തന വർഷത്തെ സെക്രട്ടറിയായി സ്ഥാനമേൽക്കുകയും ചെയ്തു. കല സാംസ്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്. അതുപോലെ ടോണി ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന ബ്ലോഗറും യൂട്യൂബറും കൂടിയാണ്. കിനായി തൊമ്മൻ പകർന്നു തന്ന പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുവാൻ അദ്ദേഹം കടപ്പെട്ടവനാണെന്നും, 15 വയസ്സിൽ കെ സി വൈ എൽ തുടങ്ങി ഇന്നുവരെയുള്ള പ്രവർത്തനങ്ങൾ സമുദായത്തോട് ചേർന്ന് നിൽക്കുന്നതാണ് എന്നതിൽ അഭിമാനിക്കാം.
ജോബി സിറിയക് എറിക്കാട്ട് (എക്സിക്യൂട്ടീവ് മെമ്പർ) :കെസിസി എക്സിക്യൂട്ടീവ് മെമ്പർ ആയി സ്ഥാനമേക്കുന്ന ജോബി സിറിയക് വെളിയന്നൂർ സെൻമേരിസ് ഇടവകാംഗവും എറിക്കാട്ട് കുടുംബാംഗവും ആണ്. ഭാര്യ ഷിന്റു മാത്യു താമരക്കാട് സെന്റ് സെബാസ്റ്റ്യൻ ഇടവക അംഗവും കൊട്ടാരത്തിൽ കുടുംബാംഗവുമാണ്. അക്ഷിത ആൻ ജോബി, അയിഷ മരിയ ജോബി, അന്ജലീനാ എലിസ ജോബി എന്നിവർ മക്കളാണ്. ന്യൂസിലൻഡിലെ ക്നാനായ സംഘടനയായ KCANZ ന്റെ സെക്രട്ടറി പ്രസിഡൻറ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മീന ടോം ( പ്രസിഡന്റ് കെസി ഡബ്ലിയു എഫ് ഒ ) : കെ സി സി ഒ യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ഭാഗമായ കെസി ഡബ്ലിയു എഫ് ഒ യുടെ പ്രസിഡന്റ് ആയ മീന ടോം കുറുപ്പന്തറ ഇടവകയിൽ കണ്ണച്ചാം പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് ടോം, മക്കൾ ബ്ലസ് ടോം, ഷാരൻ ടോം എന്നിവരോടൊപ്പം അഡലൈഡിൽ താമസിക്കുന്നു. കെസിസി ഒയുടെ ജോയിൻ സെക്രട്ടറി, അതുപോലെതന്നെ വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിട്ടുള്ള മീന ടോമിന്റെ അനുഭവസമ്പത്ത് കെ സി സി ഒ യ്ക്ക് ഒരു കരുത്ത് ആയിരിക്കും.
അനിട്ര സാബു ജോൺ ( പ്രസിഡന്റ് കെസിവൈഎൽ ) : കെ സി സി ഒ യുടെ എക്സി ക്യൂട്ടീവ് കമ്മറ്റിയുടെ ഭാഗമായ കെസിവൈഎൽ ഒയുടെ പ്രസിഡന്റ് അനിട്ര സാബു ജോൺ സംക്രാന്തി പള്ളി ഇടവക പാറക്കൽ സാബു – മിനി ദമ്പതികളുടെ മകളാണ്. ടൗൺ സ്വില്ലിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ ഓക്കി പേർസണൽ തെറാപ്പി ബിരുദത്തിൽ പഠനം തുടരുന്ന അനിട്ര കെസിവൈഎൽ ഓയിക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രതീക്ഷിക്കാം.
കെ സി സി ഒ 2023- 2025 പ്രവർത്തന ഉദ്ഘാടനവും ക്നായ് തോമ അനുസ്മരണ ദിനവും മാർച്ച് പതിനെട്ടാം തീയതി സിഡ്നിയിൽ വച്ച് നടത്തപ്പെടുന്നു എന്ന് ജനറൽ സെക്രട്ടറി ഷോജോ ലൂക്കോസ് തെക്കേ
വാലയിൽ അറിയിച്ചു.