Wednesday, September 23, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home USA

അപവാദങ്ങളുടെ കയത്തില്‍ ആടിയുലഞ്ഞ് അമേരിക്കൻ സൗന്ദര്യ മത്സര വിപണി

by Kerala News Web Desk 04
May 18, 2024
in USA
0 0
A A
അപവാദങ്ങളുടെ കയത്തില്‍ ആടിയുലഞ്ഞ് അമേരിക്കൻ സൗന്ദര്യ മത്സര വിപണി
Share on WhatsappShare on FacebookShare on TwitterShare on Telegram

അമേരിക്കൻ സൗന്ദര്യ മത്സര വിപണി അപവാദങ്ങളുടെ കയത്തില്‍ ആടിയുലയുകയാണ്. മിസ് യു.എസ്.എ, മിസ് ടീൻ യു.എസ്.എ സൗന്ദര്യറാണിമാർ സംഘാടകരുടെ ചൂഷണത്തെ തുടർന്ന് കിരീടം വെടിഞ്ഞതാണ് കാരണം.

കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ചർച്ചാവിഷയം. സംഭവം അമേരിക്കയിലായതുകൊണ്ട് ലോകമാകെ പാട്ടാവുകയും ചെയ്തു. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ വംശജകൂടിയായ മിസ് ടീൻ യു.എസ്.എ ഉമാസോഫിയ ശ്രീവാസ്തവ എന്നിവരാണ് കഴിഞ്ഞദിവസങ്ങളില്‍ രാജിവച്ചത്. സൗന്ദര്യമത്സരത്തിന്റെ സംഘാടകരായ മിസ് യു.എസ്.എ ഓർഗനൈസേഷനുമായുള്ള കരാർ അവസാനിപ്പിച്ചാണ് ഇരുവരും കിരീടമഴിച്ചുവച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മാനസികരോഗ്യം ശ്രദ്ധിക്കാനും സ്വയം കരുതലിനുമാണ് രാജിയെന്നാണ് ഇരുപത്തിനാലുകാരിയായ നൊവേലിയ പറഞ്ഞത്. ഇതിന് 48 മണിക്കൂറിനകമാണ് കൗമാരസുന്ദരിയായ ഉമാസോഫിയ രാജിക്കത്ത് നല്‍കിയത്. താൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍, സൗന്ദര്യമത്സര സംഘാടകരുടേതുമായി ചേർന്നുപോകില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ നൊവേലിയയുടെ രാജിക്കത്ത് ചോർന്നതോടെ യു.എസ്. സൗന്ദര്യ മത്സര വിപണിയിലെ അത്ര സുന്ദരമല്ലാത്ത കാര്യങ്ങളാണ് പുറംലോകത്തെത്തിയത്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മിസ് യു.എസ് പെജന്റിന്റെ 72 വർഷത്തെ ചരിത്രത്തില്‍ ആദ്യത്തെ രാജി വിവാദമാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നൊവേലിയയുടെ രാജിക്കത്തിലെ വരികളുടെ ആദ്യാക്ഷരങ്ങള്‍ ചേർത്തു വായിച്ചാല്‍ ‘I am silenced’ എന്നാണ് കിട്ടുകയത്രേ. ഒരു വർഷത്തെ കരാർ വച്ച്‌ സൗന്ദര്യമത്സര വിജയികളെ കടുത്ത ചൂഷണത്തിനിരയാക്കുന്നതായാണ് കത്തില്‍ പറയുന്നത്. ഇവന്റുകളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുക, പൊതുപരിപാടികളില്‍ സംസാരിക്കുക, സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയുക എല്ലാം മിസ് യു.എസ്.എ ഓർഗനൈസേഷന്റെ ചൊല്‍പ്പടിയിലായിരിക്കണം. വാണിജ്യ താല്‍പര്യങ്ങള്‍ക്കായി സുന്ദരിമാരെ ഒരു പാവയേപ്പോലെ അവർ നിയന്ത്രിക്കും. സ്വന്തമായി അഭിപ്രായം പറയാനോ താല്‍പര്യമില്ലാത്ത വേദികളില്‍ നിന്ന് വിട്ടു നില്‍ക്കാനോ പറ്റാത്ത അവസ്ഥ. തടവിലാക്കപ്പെട്ട പ്രതീതിയായിരുന്നുവെന്ന് കത്തില്‍ പറയുന്നു. സംഘടനയിലെ കെടുകാര്യസ്ഥതയും വിഷലിപ്തമായ ജോലി സാഹചര്യവും നൊവേലിയ ചൂണ്ടിക്കാട്ടുന്നു. മാനസിക വിഷമങ്ങള്‍ മുൻനിർത്തി ചില ചടങ്ങുകളില്‍ എത്താതിരുന്നപ്പോള്‍ വട്ടാണെന്നു പറഞ്ഞ് മറ്റുള്ളവർക്കു മുന്നില്‍ തന്നെ താറടിക്കാനാണ് മിസ് യു.എസ്.എ സംഘടനയുടെ പുതിയ പ്രസിഡന്റും സി.ഇ.ഒയുമായ ലൈല റോസ് ശ്രമിച്ചത്. കരാർ ലംഘിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും ശമ്ബളം വെട്ടിക്കുറയ്ക്കുമെന്നും ഇ-മെയിലില്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇത് അമേരിക്കൻ സുന്ദരിയെ കൂടുതല്‍ സമ്മർദ്ദത്തിലാക്കിയെന്ന് സുഹൃത്തുക്കളും ആരോപിക്കുന്നു.

നൊവേലിയ വൊയ്റ്റ് പരാതികളുടെ ഒരു നിര തന്നെ ഉന്നയിച്ചിട്ടുണ്ട്. പ്രൈസ് പാക്കേജില്‍ പറഞ്ഞ യാത്രാ സൗകര്യങ്ങളോ അപ്പാർട്മെന്റോ കാറോ കിട്ടിയില്ലെന്നും അവർ പറഞ്ഞു. സുരക്ഷിതയല്ലെന്ന തോന്നല്‍ അതോടെ ഉടലെടുത്തു. കഴിഞ്ഞ ക്രിസ്മസ് വേളയില്‍ ഫ്ലോറിയയിലെ സരസോട്ടയില്‍ നടന്ന പരേഡില്‍ ഔദ്യോഗിക ക്ഷണിതാവായിരുന്നു. അവിടെ ഒരു അപരിചിതന്റെ കാറില്‍ കയറേണ്ടിവന്നു. ഇയാള്‍ ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും അശ്ലീലപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. സംഘടനയ്ക്ക് പരാതിനല്‍കിയിട്ടും നിരാശയായിരുന്നു ഫലമെന്നാണ് മിസ് യു.എസ്.എയുടെ ആവലാതി. വിവാദത്തില്‍ പ്രതികരിച്ച മുൻ മിസ് മൊണ്ടാനയും യുട്യൂബ് കമന്റേറ്ററുമായ ഡാനി വാക്കറും സൗന്ദര്യമത്സര രംഗത്തെ അധാർമ്മിക പ്രവണതകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മിസ് യു.എസ്.എ ഓർഗനൈസേഷനിലെ കെടുകാര്യസ്ഥതയാണ് അനുബന്ധ പ്രശ്നങ്ങള്‍ക്കും വഴിമരുന്നിട്ടത്. സംഘടനയുടെ ഉടമസ്ഥത വഹിക്കുന്ന ജെ.കെ.എൻ. ഗ്രൂപ്പ് കഴിഞ്ഞവർഷം സാമ്ബത്തിക പ്രതിസന്ധി മുൻനിർത്തി പാപ്പർ ഹർജി കൊടുത്തതാണ് തുടക്കം. ഇതിന്റെ തുടർച്ചയായി പ്രസിഡന്റിനെ പുകച്ചുചാടിച്ചു. പകരം വന്നയാള്‍ക്ക് ഈ വർഷം ഫെബ്രുവരി മാത്രമേ ആയുസുണ്ടായുള്ളൂ. തല്‍സ്ഥാനത്ത് അന്ന് അവരോധിച്ച ലൈല റോസാണ് സുന്ദരികളോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം നേരിടുന്നത്. ഇരട്ടരാജിയില്‍ സംഘടന വസ്തുനിഷ്ഠമായി പ്രതികരിച്ചിട്ടില്ല. കരാറുള്ള സുന്ദരിമാരുടെ മാനസികാരോഗ്യം ശ്രദ്ധിക്കാറുണ്ടെന്നു മാത്രമായിരുന്നു പ്രതികരണം. ഇതിനു പിന്നാലെ രാജിവച്ച സുന്ദരിമാരുടെ അമ്മമാർ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഒരു ചാനലിന്റെ മോണിംഗ് ഷോയിലെത്തി. സ്വപ്നം കണ്ട ജോലി നേടിയെടുത്ത മകള്‍ക്ക് അധിക്ഷേപങ്ങളും ബുള്ളിയിംഗും നേരിടേണ്ടി വന്നുവെന്ന് ഉമാസോഫിയയുടെ അമ്മ ബാർബറ ശ്രീവാസ്തവ ആരോപിച്ചു. ”പലരും അവളെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചു. എന്നാല്‍ ജനങ്ങളുടെ പെരുമാറ്റം നിയന്തിക്കാൻ തങ്ങള്‍ക്കാവില്ലെന്നാണ് സൗന്ദര്യമത്സര സംഘാടകർ നിലപാടെടുത്തത്.” നൊവേലിയയുടെ അനുഭവങ്ങളേക്കുറിച്ച്‌ അമ്മ ജാക്വിലിൻ വൊയ്റ്റ് കൂട്ടിച്ചേർത്തു.

അമേരിക്കൻ സൗന്ദര്യമത്സരത്തില്‍ ചരിത്രം സൃഷ്ടിച്ചവരായിരുന്നു നൊവേലിയ വൊയ്റ്റും ഉമാസോഫിയ ശ്രീവാസ്തവയും. മിസ് ടീൻ ന്യൂജേഴ്സി കിരീടം നേടിയ ആദ്യ മെക്സിക്കൻ- ഇന്ത്യൻ മത്സരാർത്ഥിയാണ് ഉമാസോഫിയ. മിസ് യു.എസ്.എ പട്ടം നേടിയ ആദ്യ വെനസ്വേലിയൻ- അമേരിക്കൻ മത്സരാർത്ഥിയാണ് നൊവേലിയ. ഇതിന്റെ പേരില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ടവർക്കാണ് ഈ ഗതികേട് വന്നത്. നൊവേലിയയ്ക്കു പകരം ഫസ്റ്റ് റണ്ണറപ്പ് സാവന്ന ജാൻകിവിച്ചിനെ മിസ് യു.എസ്.എ 2023 ആയി അവരോധിച്ചിട്ടുണ്ട്. എന്നാല്‍ ഉമാസോഫിയയ്ക്കു പകരം മിസ് ടീൻ കിരീടം ഏറ്റെടുക്കാൻ ഫസ്റ്റ് റണ്ണറപ്പ് സ്റ്റെഫാനി സ്കിന്നർ തയാറായിട്ടില്ല. ഇരട്ട രാജിയെത്തുടർന്ന് അമേരിക്കയിലെ സൗന്ദര്യലോകം ആശങ്കയിലാണ്. കടന്നുവരാനിരിക്കുന്ന യുവതികള്‍ കരുതിയിരിക്കണമെന്നാണ് രാജിവച്ചവരുടെ മുന്നറിയിപ്പ്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം
USA

അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

September 19, 2026
ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്
USA

ഗ്രീൻലാൻഡിന്റെ സുരക്ഷയിലടക്കം ഇനി നിയന്ത്രണം അമേരിക്കയ്ക്ക്; സുപ്രധാന കരാറിലെത്തിയെന്ന് ഡൊണാൾഡ് ട്രംപ്

September 19, 2026
അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന
USA

അമേരിക്കക്കെതിരെ യുഎസിലെ ഇന്ത്യൻ അംബാസഡർ : റഷ്യൻ എണ്ണ; രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് പരിഗണന

September 18, 2026
‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്
USA

‘മുൻ കാമുകിയെ കൊല്ലണം’; ചാറ്റ്ജിപിടിയുമായി യുവാവിന്റെ സംഭാഷണം; വിവരം കൈമാറി ഓപ്പൺ എഐ, പിന്നാലെ അറസ്റ്റ്

September 17, 2026
‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം
USA

‘ബഹിരാകാശത്ത് ആയുധങ്ങളുണ്ട് ‘; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക, ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ആയുധങ്ങളെന്ന് അവകാശവാദം

September 15, 2026
ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
USA

ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക

September 15, 2026
മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു
USA

മരിച്ചത് ഇന്ത്യൻ വംശജരായ യുവതിയും യുവാവും; ന്യൂയോർക്ക് സബ്‌വേ ട്രാക്കിലിരുന്ന ഇരുവരും ട്രെയിൻ തട്ടി മരിച്ചു

September 15, 2026
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും
USA

യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

September 11, 2026
വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്
USA

വീണ്ടും ഇന്ത്യക്കാരുടെ ‘തലയ്ക്കടിച്ച്’ ട്രംപ്

September 11, 2026
Next Post
നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം

സ്വവർഗ രക്ഷകർതൃത്വത്തിന് സഹായകമാകുന്ന പുസ്‌തകങ്ങൾ ലൈബ്രറികളിൽ പിൻവലിച്ചത് അസാധുവാക്കി

സ്വവർഗ രക്ഷകർതൃത്വത്തിന് സഹായകമാകുന്ന പുസ്‌തകങ്ങൾ ലൈബ്രറികളിൽ പിൻവലിച്ചത് അസാധുവാക്കി

പാട്ടിന്റെ പാലാഴി തീർക്കാൻ പ്രിയപ്പെട്ട എംജി എത്തുന്നു പെർത്തിൽ

കലാശക്കൊട്ടിന് ഏതാനും മണിക്കൂറുകൾ : വിരുന്നൊരുക്കാൻ എം ജി യും സംഘവും

ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

കര്‍ശന നിബന്ധനകൾ: ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കൽ അതിസങ്കീര്‍ണം

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

സിഡ്‌നിയിൽ ആത്മീയ ദൃശ്യാവിഷ്കാരം; കാഞ്ഞിരപ്പള്ളി അമലാ തിയേറ്റേഴ്സിന്റെ ബൈബിൾ നാടകം ‘മറിയം’ ഒക്ടോബർ 17-ന്

September 23, 2026
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉള്‍പ്പെടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കിയ പ്രധാന അധ്യാപകനെ തിരിച്ചെടുക്കാൻ നീക്കം; പ്രതിഷേധം

September 23, 2026
മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിന്റെ ഓഡിറ്റോറിയത്തിന് ശിഹാബ് തങ്ങളുടെ പേര്; കേരളത്തിന് മതസൗഹാർദത്തിന്റെ സന്ദേശമായി എംജിഎം

September 23, 2026
ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

ക്വീൻസ്‌ലാൻഡിൽ വൻ കാട്ടുതീ ഭീഷണി; ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുന്നു

September 23, 2026
ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

ഓസ്‌ട്രേലിയയിൽ എൻട്രി ലെവൽ ജോലികൾക്ക് സാധ്യതയേറുന്നു

September 23, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist