റിയാദ്: പൂനൂർ മൻസിൽ റിയാദ് 2026-ലെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്തയിലെ ബരീക് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അംഗങ്ങളും അതിഥികളുമായി അൻപതോളം പേർ പങ്കെടുത്തു.
പ്രാദേശിക കൂട്ടായ്മയിലൂടെ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ പരസ്പരം ആശംസകൾ പങ്കുവച്ചു. തുടർന്ന് നടന്ന കൂട്ടായ ഇഫ്താറും സലാം സഖാഫിയുടെ റമദാൻ സന്ദേശവും അബ്ദുറഹിമാൻ സി. പി.യുടെ ആശംസാപ്രസംഗവും സംഗമത്തെ കൂടുതൽ സൗഹൃദപരമാക്കി.
ലത്തീഫ് കോളിക്കൽ, ഫൈസൽ പൂനൂർ, ഷമീം പൂക്കോട്, ഷാഫി മാട്ടുമ്മൽ, നിസാം കാന്തപുരം, റിസാൽ കട്ടിപ്പാറ, അൻസാർ പൂനൂർ, ഷബീർ പെരിങ്ങളംവയൽ, തുഫൈൽ ചേപ്പാല, ശരീഫ് കട്ടിപ്പാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.































