മെൽബൺ : മലയാളികൾക്ക് കാഴ്ചയുടെ നൂതന തലങ്ങൾ അനുഭവവേദ്യമാക്കി, നാടക കലക്ക് പുതിയ മാനങ്ങൾ സമ്മാനിച്ച “ഇമ്മിണി ബല്യ ഒന്നും”, തുടർന്ന് അനിതര സാധാരണമായ ദൃശ്യവിസ്മയങ്ങളോടെ കാണികളെ ത്രസിപ്പിച്ച “അറിവടയാളവും” മെൽബണിൽ ഒരു പുതിയ അനുഭവങ്ങളായി മാറ്റിയതിനു ശേഷം ACTIVE THEATRE MELBOURNE അണിയിച്ചൊരുക്കുന്ന 3-മത് നാടകമായ പ്രേമബുസ്സാട്ടോ” ഈ വർഷം ജൂൺ 10 ന് മെൽബണിലെ 2 വേദികളിലായി പ്രദർശനം നടത്തുവാൻ അണിയറ പ്രവർത്തകർ ഒരുക്കങ്ങൾ തുടങ്ങി.
പ്രേമബസൂട്ടോ നാടകത്തിന്റെ ടൈറ്റിൽ സ്‌പോൺസർമാരായ ഫ്ലൈ വേൾഡ് ട്രാവൽസിന് , ആദ്യ ടിക്കറ്റുകൾ നൽകി, ടിക്കറ്റ് വില്പനക്ക് തുടക്കം കുറിച്ചു. മെൽബണിലെ നാടക പ്രേക്ഷകർക്ക് ടിക്കറ്റുകൾ ഓൺലൈൻ വഴി വാങ്ങുവാൻ – https://www.trybooking.com/CGMZA – ലൂടെ സാധിക്കും.
ഏകദേശം 25000 ഓസ്‌ട്രേലിയൻ ഡോളർ ചിലവ് വരുന്ന ഈ സംരംഭത്തിൽ ടിക്കറ്റ് വില്പനയിലൂടെ അതിന്റെ 30 ശതമാനം മാത്രമേ വരുമാനമായി ലഭിക്കുകയുള്ളൂ എന്നും , സ്പോൺസർമാരുടെ നിർലോഭ പിന്തുണയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും ടിക്കറ്റ് വില്പനക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ ആക്റ്റീവ് തീയറ്റർ പ്രസിഡൻറ് , അനു പി .ജോസ് പറഞ്ഞു. സെക്രട്ടറി സജി വയലുങ്കൽ സ്വാഗതവും , മുതിർന്ന നാടക പ്രവർത്തകനും , ആക്റ്റീവ് തീയറ്റർ ഡയറക്ടർ ബോർഡ് അംഗവുമായ ജി.കെ മാത്യൂസ് നന്ദിയും പറഞ്ഞു .
ചടങ്ങിൽ ശ്രീമതി. അജിമോൾ സജി, ഷാജി കൊച്ചുവേലിക്കകം (ഷാ) , രാജൻ വെണ്മണി, പ്രതീഷ് മാർട്ടിൻ എന്നിവർക്കൊപ്പം ഫ്ലൈ വേൾഡ് ട്രാവൽസ് പാർട്ണർമാരായ പ്രിൻസ് എബ്രഹാം , ജോസ് മാത്യു എന്നിവരും പങ്കെടുത്തു.
ഇന്ത്യയിലും നിരവധി വിദേശരാജ്യങ്ങളിലും അനേകം നാടകങ്ങൾ സംവിധാനം ചെയുകയും, അവയെ ആസ്വാദന വിസ്മയങ്ങളാക്കി മാറ്റുകയുംചെയ്ത Dr സാംകുട്ടി പട്ടംകരിയാണ് “പ്രേമ ബുസാട്ടയും” സംവിധാനം ചെയ്യുന്നത്.