Friday, October 2, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

നിയമപരമായ സിഗരറ്റുകൾക്ക് വിലക്കയറ്റം; വ്യാജന്മാരെ ആശ്രയിച്ച് ഓസ്‌ട്രേലിയൻ ജനത

by Kerala News Web Desk 04
June 4, 2026
in AUSTRALIA
0 0
A A
നിയമപരമായ സിഗരറ്റുകൾക്ക് വിലക്കയറ്റം; വ്യാജന്മാരെ ആശ്രയിച്ച് ഓസ്‌ട്രേലിയൻ ജനത
Share on WhatsappShare on FacebookShare on TwitterShare on Telegram

ഓസ്‌ട്രേലിയയിൽ എട്ട് വർഷം മുൻപുള്ളതിനേക്കാൾ നിക്കോട്ടിന്റെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതായും എന്നാൽ പുകയില ഉൽപ്പന്നങ്ങൾക്കായി ജനങ്ങൾ ചിലവഴിക്കുന്ന തുക ഗണ്യമായി കുറഞ്ഞതായും ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന നിയമപരമായ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് വിലകുറഞ്ഞതും നികുതിവെട്ടിച്ചതുമായ വ്യാജ സിഗരറ്റുകളെയും പുകയില ഉൽപ്പന്നങ്ങളെയും ജനങ്ങൾ വലിയ തോതിൽ ആശ്രയിക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം രാജ്യത്ത് ഉപയോഗിച്ച സിഗരറ്റുകളിൽ 80 ശതമാനവും ഇത്തരത്തിലുള്ള നിയമവിരുദ്ധ ഉൽപ്പന്നങ്ങളായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച എബിഎസ് പുറത്തുവിട്ട വിശകലന റിപ്പോർട്ട് പ്രകാരം, 2017-നും 2025-നും ഇടയിൽ രാജ്യത്തെ ജനസംഖ്യാ വളർച്ച വെറും 14 ശതമാനം മാത്രമായിരുന്നപ്പോൾ നിക്കോട്ടിൻ ഉപയോഗത്തിലുണ്ടായ വർദ്ധനവ് 40 ശതമാനമാണ്. നികുതിവെട്ടിച്ച് എത്തുന്ന പുകയില ഉൽപ്പന്നങ്ങളുടെ ലഭ്യതയും ഇ-സിഗരറ്റുകളുടെ അനിയന്ത്രിതമായ വളർച്ചയുമാണ് ഈ വർദ്ധനവിന് പിന്നിലെന്ന് എബിഎസ് വ്യക്തമാക്കി. 2017-ൽ രാജ്യത്ത് ഉപയോഗിച്ചിരുന്ന പുകയിലയുടെ 12 ശതമാനം മാത്രമായിരുന്നു നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെ എത്തിയിരു ന്നതെങ്കിൽ, 2025 ആയപ്പോഴേക്കും അത് 80 ശതമാനമായി ഉയർന്നു. വിപണിയിൽ നിയമപരമായ സിഗരറ്റു കളുടെ വില മൂന്നിരട്ടിയോളം വർദ്ധിച്ചപ്പോഴും വ്യാജ ഉൽപ്പന്നങ്ങളുടെ വിലയിൽ വലിയ മാറ്റമില്ലാതെ തുടർന്നത് സാധാരണക്കാരായ ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിച്ചു. ഇതോടെ പുകയിലയ്ക്കായുള്ള കുടുംബ ങ്ങളുടെ ചിലവ് 2016-ലെ നിരക്കിലേക്ക് താഴുകയും ചെയ്തു. മലിനജല സാമ്പിളുകളിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്റെ അളവ് പരിശോധിച്ചാണ് എബിഎസ് ഈ നിഗമനങ്ങളിൽ എത്തിയത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

പുകയില ഉൽപ്പന്നങ്ങൾക്ക് മേൽ ഫെഡറൽ സർക്കാർ ചുമത്തുന്ന ഉയർന്ന എക്സൈസ് ഡ്യൂട്ടിയാണ് നിയമവിധേയമായ ഉൽപ്പന്നങ്ങളും വ്യാജ ഉൽപ്പന്നങ്ങളും തമ്മിലുള്ള വിലയിൽ ഇത്രയും വലിയ വ്യത്യാസ മുണ്ടാകാൻ കാരണമെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ മന്ത്രി റയാൻ പാർക്ക് പറഞ്ഞു. കടുത്ത ജീവിതച്ചിലവ് പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ നികുതിയില്ലാത്ത ഇത്തരം ഉൽപ്പന്നങ്ങളിലേക്ക് ജനങ്ങൾ ആകർഷിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും, ഈ പൊതുജനാരോഗ്യ പരാജയം നേരിടാൻ സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ വിഭവങ്ങൾ ചിലവഴിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ പുകയില വിപണി സജീവമായതോടെ കഴിഞ്ഞ വർഷം നികുതിയിനത്തിൽ സർക്കാരിന് ലഭിക്കേണ്ട തുകയിൽ 14 വർഷത്തെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഫെഡറൽ ബജറ്റിൽ 6.9 ബില്യൺ ഡോളറിന്റെ വൻ നഷ്ടമുണ്ടാക്കി.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഈ പശ്ചാത്തലത്തിൽ പുകയില നികുതി വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ് ആവശ്യപ്പെട്ടു. ഈ നികുതി നയം സാമ്പത്തികമായോ ആരോഗ്യപരമായോ ഇപ്പോൾ ഫലപ്രദമല്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. വ്യാജ പുകയില വിപണനത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ ഇതിനകം തന്നെ കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമവിരുദ്ധ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളുടെ ഉടമസ്ഥർക്കെതിരെ എൻ.എസ്.ഡബ്ല്യു സർക്കാർ പുതിയ പിഴ ശിക്ഷകൾ ഏർപ്പെടുത്തി. വാണിജ്യാടിസ്ഥാനത്തിൽ വലിയ തോതിൽ വ്യാജ പുകയില കൈവശം വെയ്ക്കുന്നവർക്ക് 1.5 മില്യൺ ഡോളറിലധികം പിഴയോ 7 വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടുമാറ്റുമോ ലഭിക്കാവുന്ന നിയമഭേദഗതിയും കൊണ്ടുവന്നിട്ടുണ്ട്. വിക്ടോറിയയിൽ ഇത്തരം നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്ക് 3,70,000 ഡോളർ വരെ പിഴയോ 15 വർഷം വരെ തടവോ ലഭിക്കാവുന്ന കടുത്ത ശിക്ഷാ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ
AUSTRALIA

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC
AUSTRALIA

വായ്പാ മേഖലയിൽ ‘സമതുലിത സമീപനം’ വേണം; ബാങ്കുകളുടെ മേൽനോട്ടം പരിശോധിക്കാൻ ASIC

October 1, 2026
കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്
AUSTRALIA

കൈപ്പുഴയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക്; അന്താരാഷ്ട്ര ആരോഗ്യവേദികളിൽ ശ്രദ്ധേയയായി സ്മിത ശിവപ്രസാദ്

September 30, 2026
Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ
AUSTRALIA

Alice Springs സ്കൂൾ ലയനത്തിന് $500,000 പോരെന്ന് യൂണിയൻ

September 30, 2026
ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു
AUSTRALIA

ദേശീയ പോലീസ് അനുസ്മരണ ദിനം ആചരിച്ചു

September 30, 2026
പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ
AUSTRALIA

പലിശനിരക്ക് വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

September 30, 2026
ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം
AUSTRALIA

ടൗൺസ്‌വില്ലിൽ ഇന്ത്യൻ വംശജയായ യുവതിക്ക് നേരെ ആക്രമണം

September 30, 2026
• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള
AUSTRALIA

• ഓസ്‌ട്രേലിയയെ ധന്യമാക്കാൻ ‘ദിവ്യസംഗീതം’; ഒക്ടോബറിൽ കെസ്റ്ററും മെറിനും നയിക്കുന്ന ഭക്തിഗാനമേള

September 30, 2026
ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും
AUSTRALIA

ക്രിസ്ത്യൻ അസംബ്ലിയുടെ വി.ബി.എസ് (VBS 2026) ഒക്ടോബർ 5, 6 തീയതികളിൽ ന്യൂകാസിലിലെ വാൾസെൻഡിൽ നടക്കും

September 30, 2026
Next Post
ശുദ്ധജല വിപ്ലവവുമായി ഫിസാറ്റ് വിദ്യാർത്ഥികൾ; പോർട്ടബിൾ ജലശുദ്ധീകരണ ഉപകരണത്തിന് കേന്ദ്ര പേറ്റന്റ്!

ശുദ്ധജല വിപ്ലവവുമായി ഫിസാറ്റ് വിദ്യാർത്ഥികൾ; പോർട്ടബിൾ ജലശുദ്ധീകരണ ഉപകരണത്തിന് കേന്ദ്ര പേറ്റന്റ്!

ഡാൻഡനോങ് നോർത്തിൽ നിന്ന് കാണാതായ 75-കാരനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

ഡാൻഡനോങ് നോർത്തിൽ നിന്ന് കാണാതായ 75-കാരനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

കാസർകോട് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു

16-കാരിയുടെ പ്രസവം; കൊന്നുകളയുമെന്ന ഭീഷണി, അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം, ഒടുവിൽ ഡിഎൻഎ പരിശോധന ഫലം തെളിവായി, പ്രതിക്ക് ശിക്ഷ

27കാരനോട് 57കാരിയായ അധ്യാപികയ്ക്ക് പ്രണയം, ലക്ഷങ്ങൾ കൈക്കലാക്കി യുവാവ്, തിരികെ ചോദിച്ച അധ്യാപികയെ കൊന്നുതള്ളി

നാലാഞ്ചിറ ഹസീന ബീവി കൊലപാതകം: പ്രതി സുരേഷിനെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

സിഡ്നിയിൽ വീണ്ടും സോളാർ തട്ടിപ്പ്? ‘മക്കാർതർ സോളാർ’ ലിക്വിഡേഷനിലേക്ക് നീങ്ങിയതോടെ ആശങ്കയൊഴിയാതെ ഉപഭോക്താക്കൾ

October 1, 2026
ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

ഇസ്രയേലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ച് ഫ്ലൈ ദുബായ്

October 1, 2026
സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി  ഇറാൻ

സ്ത്രീകൾക്ക് ഉൾപ്പെടെ കൂട്ട ആയുധ പരിശീലനം നൽകി ഇറാൻ

October 1, 2026
സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം, ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി

October 1, 2026
ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു; ‘ധീരതയുടെ പ്രതീകമെന്ന്’ പ്രശംസ

October 1, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist