സിനിമയിലെ താരസുന്ദരിയാണ് പ്രിയാമണി. തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ പ്രിയാമണി മലയാള സിനിമയിലും സ്ഥിരം സാന്നിധ്യമായി. തിരക്കഥ എന്ന ചിത്രത്തിൽ മാളവിക ആയിട്ടുള്ള താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിവാഹ ശേഷവും സിനിമയിലും റിയാലിറ്റി ഷോകളിൽ ജഡ്ജായും സജീവമാണ് പ്രിയാമണി. ഷാരൂഖ് ഖാൻ നായകനായി എത്തിയ ജവാൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ താരം അഭിനയിച്ചത്. ചിത്രം റെക്കോർഡുകൾ സൃഷ്ടിച്ച് പ്രദർശനം തുടരുന്നതിനിടെ പ്രിയാമണി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
സോഷ്യൽ മീഡിയകളിൽ വരുന്ന മോശം കമന്റുകളെ കുറിച്ചാണ് പ്രിയാമണി പറയുന്നത്. ഇത്തരം കമന്റകൾ കാണാറുണ്ടെന്നും പക്ഷേ പ്രതികരിക്കാറില്ലെന്നും പ്രിയാമണി പറഞ്ഞു. വെറുതെ എന്തിനാണ് പ്രതികരിച്ച് അവർക്ക് പ്രധാന്യം നൽകുന്നതെന്നും പ്രിയാമണി ചോദിക്കുന്നു. നമ്മൾ എത്ര വർഷം ജീവിക്കും എന്നൊന്നും അറിയില്ല. ജീവിച്ചിരിക്കുന്ന കാലത്തോളം എൻജോയ് ചെയ്ത് ജീവിക്കൂവെന്നും പ്രിയാമണി പറഞ്ഞു. ഇന്ത്യഗ്ലിറ്റ്സ് തമിഴിനോട് ആയിരുന്നു നടിയുടെ പ്രതികരണം.