ന്യൂയോര്‍ക്ക് : ന്യൂസ് കോര്‍പ്, ഫോക്സ് കോര്‍പറേഷൻ എന്നിവയുടെ ചെയര്‍മാൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് മാദ്ധ്യമ ഭീമനും ശതകോടീശ്വരനുമായ റുപര്‍ട്ട് മര്‍ഡോക്.
മകൻ ലോക്‌ലൻ മര്‍ഡോക് ഇരു കമ്ബനികളുടേയും മേധാവിയാകും. നവംബര്‍ പകുതിയോടെ ഇരുസ്ഥാപനങ്ങളുടെയും ചെയര്‍മാൻ എമിരിറ്റസ് സ്ഥാനത്തേക്ക് മര്‍ഡോക് മാറും.
ഫോക്സ് ന്യൂസ്, വാള്‍ സ്ട്രീറ്റ് ജേണല്‍, ദ സണ്‍, ദ ടൈംസ്, ഹെറാള്‍ഡ് സണ്‍, ദ ഓസ്ട്രേലിയൻ തുടങ്ങി നിരവധി മാദ്ധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണം ഓസ്‌ട്രേലിയയില്‍ ജനിച്ച യു.എസ് പൗരനായ മര്‍ഡോകിന്റെ ന്യൂസ് കോര്‍പ്, ഫോക്സ് കോര്‍പറേഷൻ എന്നിവയ്ക്കാണ്. 1997ലാണ് മര്‍ഡോക് ഫോക്സ് ന്യൂസ് സ്ഥാപിച്ചത്. ഇന്ന് യു.എസിലെ ഏറ്റവും ജനപ്രിയ ന്യൂസ് ചാനലുകളിലൊന്നാണ് ഫോക്സ് ന്യൂസ്. ഫോബ്സിന്റെ കണക്ക് പ്രകാരം 17 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് മര്‍ഡോകിനുള്ളത്.