ശമ്ബളവര്‍ധനവ് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിനുപിന്നാലെ സീനിയര്‍ ഡോക്ടര്‍മാരും പണിമുടക്കില്‍.വ്യാഴാഴ്ച ആരംഭിച്ച 48 മണിക്കൂര്‍ സമരത്തില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.
അത്യാഹിതവിഭാഗത്തിലുള്ള രോഗികളെ മാത്രമേ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ പരിഗണിച്ചുള്ളൂ. ശസ്ത്രക്രിയകള്‍ പലതും മാറ്റിവെച്ചു. ശനിയാഴ്ച രാവിലെവരെ അര്‍ബുദചികിത്സ ഉള്‍പ്പെടെയുള്ള അടിയന്തരകാര്യങ്ങള്‍ക്ക് മാത്രമേ സേവനം ലഭ്യമാകുകയുള്ളൂ എന്നാണ് പണിമുടക്കിലുള്ള ഡോക്ടര്‍മാര്‍ അറിയിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ആദ്യമായാണ് ബ്രിട്ടനില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.
വിദഗ്ധഡോക്ടര്‍മാരുള്‍പ്പെടെ പണിമുടക്കുന്നത് ബ്രിട്ടന്റെ ആരോഗ്യരക്ഷാസംവിധാനത്തെ ബാധിക്കും. ഡോക്ടര്‍മാരുടെ വേതനത്തില്‍ ആറുശതമാനം വര്‍ധന എന്ന വിദഗ്ധസമിതിയുടെ ശുപാര്‍ശ ഋഷി സുനക് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. സാമ്ബത്തികപ്രതിസന്ധിയും അമിതജോലിഭാരവും നടുവൊടിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ധന അപഹാസ്യമാണെന്നാണ് പണിമുടക്കുന്ന ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷൻ പറയുന്നത്.