ബാങ്കോക്ക്: തായ്‍ലാൻഡ് നഗരമായ ബാങ്കോക്കിലെ ഡോണ്‍ മുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എസ്കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി.ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ഇവരുടെ കാല്‍ എസ്കലേറ്ററില്‍ കുടങ്ങിയത്. വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലായിരുന്നു സംഭവം.
വിമാനത്താവളത്തിലെ എസ്കലേറ്ററിന്റെ അവസാന ഭാഗത്താണ് യാത്രികയുടെ കാല്‍ കുടുങ്ങിയത്. ഉടൻ തന്നെ വിമാനത്താവള അധികൃതര്‍ സഹായത്തിനെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് എസ്കലേറ്ററിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച് എൻജിനീയറിങ് ടീം അന്വേഷണം നടത്തുമെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരിയുടെ ചികിത്സച്ചെലവ് പൂര്‍ണമായും വഹിക്കുമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.