Sunday, August 16, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഇസ്രായേലിനെതിരെ കടുത്ത നടപടിയുമായി അഞ്ച് രാജ്യങ്ങള്‍

by Kerala News Web Desk 04
June 11, 2026
in AUSTRALIA
0 0
A A
ഇസ്രായേലിനെതിരെ കടുത്ത നടപടിയുമായി അഞ്ച് രാജ്യങ്ങള്‍
Share on WhatsappShare on FacebookShare on TwitterShare on Telegram

ഗാസ: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. യഹൂദ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ക്ക് ധനസഹായം നല്‍കുകയും അതിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെഈ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി. തീവ്രവാദികളായ കുടിയേറ്റക്കാര്‍ അക്രമങ്ങളില്‍ ഉത്തരവാദികളാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് അഞ്ച് രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ക്ക് ധനസഹായം നല്‍കുകയും സഹായമൊരുക്കുകയും അക്രമം നടത്തുകയും ചെയ്യുന്ന ആറ് സ്ഥാപനങ്ങള്‍ക്കും ഒരു വ്യക്തിക്കും എതിരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സ്വത്ത് മരവിപ്പിക്കല്‍, യാത്രാ വിലക്ക്, കമ്പനി ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നുള്ള വിലക്ക് എന്നിവ ഇവര്‍ക്ക് നേരിടേണ്ടിവരും. കുടിയേറ്റക്കാരുടെ കൃഷയിടങ്ങള്‍ക്കും ഔട്ട്പോസ്റ്റുകള്‍ക്കും സാമ്പത്തിക സഹായം നല്‍കിയ ഒരു അസോസിയേഷനും, ഫലസ്തീന്‍ ഭൂമിയും സ്വത്തുക്കളും നശിപ്പിക്കാന്‍ സഹായം നല്‍കിയ ഒരു നിര്‍മ്മാണ കമ്പനിയും ഇതിലുള്‍പ്പെടുന്നതായി യുകെ വിദേശകാര്യ മന്ത്രാലായം അറിയിച്ചു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേലി ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചിന് ഫ്രാന്‍സ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്. അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളില്‍ നേതൃപരമായ പങ്കു വഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. കുടിയേറ്റക്കാരുടെ നാല് നേതാക്കളെയും 21 അക്രമകാരികളായ കുടിയേറ്റക്കാരെയും വിലക്കിയിട്ടുണ്ടെന്നും ഫ്രാന്‍സ് വ്യക്തമാക്കി. അക്രമങ്ങള്‍ നടത്തുന്ന 20 കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് വിലക്കുന്നതായി നോര്‍വേ അറിയിച്ചു, ഓസ്ട്രേലിയ കഴിഞ്ഞ ആഴ്ച ന്യൂസിലാന്‍ഡിനൊപ്പം ഇസ്രായേലി കുടിയേറ്റക്കാര്‍ക്കെതിരെ സംയുക്ത ഉപരോധം പ്രഖ്യാപിച്ചിരുന്നു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഫലസ്തീനികള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി യുകെ, ഓസ്ട്രേലിയ, കാനഡ, നോര്‍വേ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ജൂണില്‍ ഇസ്രായേലി ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ചിനും തീവ്ര വലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വീറിനും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

ഈ നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ‘അപമാനകരമാണെന്നും ഇസ്രായേല്‍ വിശേഷിപ്പിച്ചു.

1967-ലെ പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയില്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലേമും പിടിച്ചടക്കിയ ഇസ്രായേല്‍ അവിടെ 7,00,000 യഹൂദന്മാര്‍ താമസിക്കുന്ന 160 കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഫലസ്തീനികള്‍ക്ക് അവകാശപ്പെടുന്ന ഭൂമിയാണിത്. ഏകദേശം 33 ലക്ഷം ഫലസ്തീനികളാണ് അവിടെ താമസിക്കുന്നത്. ഗാസ യുദ്ധത്തിന് ശേഷം, വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കു നേരെ കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങളില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

2025-ല്‍ വെസ്റ്റ് ബാങ്കിലെ 280 പ്രദേശങ്ങളിലായി ഫലസ്തീനികള്‍ക്കെതിരെ കുടിയേറ്റക്കാര്‍ 1,835 ആക്രമണങ്ങള്‍ നടത്തിയതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഈ ആക്രമണങ്ങളില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 832 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 130% വര്‍ദ്ധനവാണ് ഇത്. 2022-ല്‍ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ വന്നതിനുശേഷം കുടിയേറ്റ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ നൂറിലധികം പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

ആക്രമണം നടത്തുന്ന കുടിയേറ്റക്കാര്‍ രക്ഷപ്പെടുന്ന അവസ്ഥയാണെന്ന് ബ്രിട്ടീഷ്, ഓസ്ട്രേലിയന്‍, കനേഡിയന്‍, ഫ്രഞ്ച്, നോര്‍വീജിയന്‍ വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി. കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണവും പുതിയ ഔട്ട്പോസ്റ്റുകളുടെ നിര്‍മ്മാണവും തുടരുകയാണ്. ചില സന്ദര്‍ഭങ്ങളില്‍, ഇസ്രായേല്‍ െൈസന്യത്തിന്റെ സംരക്ഷണയിലാണ് കുടിയേറ്റക്കാര്‍ അക്രമങ്ങള്‍ നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ അക്രമങ്ങള്‍ക്ക് കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് ഈ രാജ്യങ്ങള്‍ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു.

ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പുതിയ ഉപരോധങ്ങളെ അപലപിച്ചു. ഇസ്രായേല്‍ വിരുദ്ധ നയങ്ങള്‍ക്കുപിന്നില്‍ യഹൂദവിരുദ്ധതയാണെന്നും ഇസ്രായേല്‍ ആരോപിച്ചു.

വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്രായേല്‍ അധിനിവേശ ശക്തികളുടെ നടപടികള്‍ തള്ളിക്കളയുന്ന യുകെയുടെയും സഖ്യകക്ഷികളുടെയും സംയുക്ത പ്രസ്താവനയെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും
AUSTRALIA

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം
AUSTRALIA

വായ്പക്കാർക്ക് ആശ്വാസം: പലിശ കൂട്ടാതെ റിസർവ് ബാങ്ക്, എഎസ്എക്സിൽ റെക്കോർഡ് നേട്ടം

August 12, 2026
ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്
AUSTRALIA

ആദ്യമായി ലൈംഗികതയും ലിംഗഭേദവും എണ്ണാൻ ഓസ്‌ട്രേലിയ; പുത്തൻ ചരിത്രവുമായി പുതിയ സെൻസസ്

August 12, 2026
മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു
AUSTRALIA

മാറുന്ന സിഡ്നി; കോടികൾ ചെലവിട്ട് അത്യാധുനിക സിറ്റി പ്ലാസ വരുന്നു

August 12, 2026
ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ
AUSTRALIA

ഇനി ഒളിച്ചിരിക്കാനാകില്ല; ബലാത്സംഗ പ്രതികളുടെ സുരക്ഷാ പൂട്ടുകൾ തകർത്ത് വിക്ടോറിയ

August 12, 2026
ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം
AUSTRALIA

ഡെലിവറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധനവ്: മണിക്കൂറിന് 31.30 ഡോളർ ഉറപ്പാക്കി പുതിയ നിയമം

August 12, 2026
ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ
AUSTRALIA

ഓസ്ട്രേലിയയിൽ കൗമാരക്കാർക്കിടയിൽ തീവ്രവാദ സ്വാധീനം അതിവേഗം വർധിക്കുന്നു; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

August 12, 2026
പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ
AUSTRALIA

പക്ഷിപ്പനി ഭീഷണി ചെറുക്കാൻ ഓസ്ട്രേലിയ; അയ്യായിരത്തോളം പെൻഗ്വിനുകൾക്ക് പ്രതിരോധ വാക്സിൻ

August 12, 2026
ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം
AUSTRALIA

ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങി ഇസ്‌വ (ISWA); ദേശീയഗാനാലാപനത്തിന് കുട്ടികൾക്ക് സുവർണ്ണാവസരം

August 11, 2026
Next Post
ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്

ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്

ഇന്ത്യൻ കമ്പനികളുടെ ‘ജിപിഎസ് ട്രാക്കിംഗ് വർക്ക് ഫ്രം ഹോം’ രീതിക്കെതിരെ രൂക്ഷ വിമ‍ർശനം

ഇന്ത്യൻ കമ്പനികളുടെ 'ജിപിഎസ് ട്രാക്കിംഗ് വർക്ക് ഫ്രം ഹോം' രീതിക്കെതിരെ രൂക്ഷ വിമ‍ർശനം

ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം

ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം

വളഞ്ഞ വഴിയിൽ ലോകകപ്പ് കാണാൻ നോക്കല്ലേ, കേരള പൊലീസിന്‍റെ മുന്നറിയിപ്പ്; ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്

വളഞ്ഞ വഴിയിൽ ലോകകപ്പ് കാണാൻ നോക്കല്ലേ, കേരള പൊലീസിന്‍റെ മുന്നറിയിപ്പ്; ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

August 15, 2026
പുതിയ ഫെയർ വർക്ക് കോർട്ട് വരുന്നു, ശമ്പളത്തട്ടിപ്പുകൾക്ക് ഇനി അതിവേഗം പരിഹാരം

സഹദിയ നസ്റിന്റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ദുരൂഹതയെന്ന് ബന്ധുക്കൾ

August 14, 2026
ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’

ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും; പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുമ്പോൾ 21 ആചാര വെടി; പുഷ്പവൃഷ്ടിക്ക് രണ്ട് ഹെലികോപ്ടറുകൾ

August 14, 2026
9-ാം നാൾ പൃഥ്വിരാജിന്റെ ‘ഖലീഫ’ തിയറ്ററുകളിൽ; ശ്രദ്ധനേടി കൗണ്ട് ഡൗൺ പോസ്റ്റർ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ ‘ഖലീഫ’ തിയേറ്ററുകളിലെത്തും! ട്രെയ്‌ലർ ഉടൻ

August 14, 2026
ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

ഇരച്ചെത്തി മണ്ണും വെള്ളവും; ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി; 16 പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

August 14, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist