വാഷിംഗ്ടണ്‍ : സ്റ്റുഡന്റ്, ടൂറിസ്റ്റ് വിസകള്‍ അടക്കം ഏതാനും നോണ്‍ ഇമിഗ്രന്റ് വിസാ നടപടികള്‍ക്കുള്ള ഫീസുകള്‍ ഉയര്‍ത്തി യു.എസ്.പുതുക്കിയ നിരക്ക് മേയ് 30ന് പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
ബിസിനസ് അല്ലെങ്കില്‍ ടൂറിസം സന്ദര്‍ശക വിസകള്‍ക്കും സ്റ്റുഡന്റ്, എക്സ്ചേഞ്ച് വിസിറ്റര്‍ വിസകള്‍ ഉള്‍പ്പെടെയുള്ള നോണ്‍ – പെറ്റീഷന് അധിഷ്ഠിത നോണ്‍ ഇമിഗ്രന്റ് വിസകള്‍ക്കും അപേക്ഷാ ഫീസ് 160 ഡോളറില്‍ നിന്ന് 185 ഡോളറായി ( 15,140 രൂപ ) ഉയര്‍ത്തി.
അതേ സമയം, താത്കാലിക ജോലിക്കാര്‍ക്കുള്ള എച്ച്, എല്‍, ഒ, പി, ക്യൂ, ആര് വിസാ കാറ്റഗറികള്‍ എന്നിവയുടെ ഫീസ് 190 ഡോളറില്‍ നിന്ന് 205 ഡോളറായി ( 16,780 രൂപ ) ഉയര്‍ത്തി. ഇ കാറ്റഗറിയുടെ അപേക്ഷാ ഫീസ് 205 ഡോളറില്‍ നിന്ന് 315 ഡോളറാക്കി ( 25,780 രൂപ ). മറ്റ് കോണ്‍സുലാര്‍ ഫീസുകള്‍ക്ക് മാറ്റമില്ല.