റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് : പാപമോചനത്തിന്റെയും പുണ്ണ്യത്തിന്റെയും പാതയിലെ യാത്രാമധ്യേ അത്താഴ സ്നേഹ വിരുന്നൊരുക്കി ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് ക്ഷണിക്കപ്പെട്ട സദസ്സിൽ ആത്മീയത നിറഞ്ഞ നവ്യാനുഭവം തീർത്തു . സുലൈമാനിയയിലെ ന്യൂ മലാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അത്താഴ സ്നേഹ വിരുന്നിൽ ക്ഷണിക്കപ്പെട്ട നൂറോളം പേർ പങ്കെടുത്തു . കഴിഞ്ഞ ഏഴ് വർഷമായി മുടങ്ങാതെ റമളാൻ മാസത്തിൽ അത്താഴ വിരുന്ന് നടത്തുന്നതായി സംഘാടകർ അറിയിച്ചു . അത്താഴത്തിനു മുൻപായി നടന്ന സാംസ്ക്കാരിക ചടങ്ങിൽ . ചാരിറ്റി പ്രസിഡണ്ട് . അയ്യൂബ് കരൂപ്പടന്ന ആമുഖം പറഞ്ഞു . ചെയർമാൻ . നാസ്സർ വണ്ടൂർ അധ്യക്ഷത വഹിച്ചു . ജീവകാരുണ്ണ്യ പ്രവർത്തകനും . മാധ്യമ പ്രവർത്തകനുമായ സുലൈമാൻ വിഴിഞ്ഞം നൽകിയ റമളാൻ സന്ദേശ പ്രഭാഷണം ഹൃദ്യമായിരുന്നു എന്ന അഭിപ്രായം സദസ്സിൽ നിന്നുമുയർന്നു .സാംസ്ക്കാരിക ചടങ്ങു സലിം അർ ത്തിൽ ഉൽഘാടനം ചെയ്തു . ആശംസകൾ അർപ്പിച്ചു സുധീർ കുമ്മിൾ . അസീസ് പവിത്ര . മാള മൊയ്ദീൻ . അഖിനാസ് കരുനാഗപ്പളളി . ജമാൽ വെള്ളൂർ . റഷീദ് ചിലങ്ക . ക്ഷമ പ്രസിഡണ്ട് തസ്നിം റിയാസ് . ബീഗം നാസ്സർ എന്നിവർ സംസാരിച്ചു . ബാബു പട്ടാമ്പി നന്ദി പറഞ്ഞു . അത്താഴവിരുന്നിന് . ഹംസ കല്ലിങ്ങൽ . അഷറഫ് തൃത്താല . റിയാസ് റഹ്മാന് നിസ്സാർ കൊച്ചാലംമൂട്. സജ്ജാദ് കരൂപ്പടന്ന എന്നിവർ നേതൃത്വം വഹിച്ചു .