ഇന്ത്യയ്ക്ക് പുറത്ത് ഓസ്ട്രേലിയ കാനഡ അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ പഠനത്തിനായും തൊഴിൽ പരമായും പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി അസാപ് കേരളയും ഫ്ലൈ വേൾഡ് മൈഗ്രേഷനും സംയുക്തമായി നടത്തുന്ന വെബിനാർ ഈ മാസം 26ന്. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (NSQF) പ്രകാരമുള്ള കോഴ്സുകൾ പഠിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങളും പഠന അവസരങ്ങളും എങ്ങനെ നേടിയെടുക്കാം, അതിനായി IELTS, PTE TOEFL പോലുള്ള പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കാം. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് എങ്ങനെ എത്തിപെടാം എന്നിവയൊക്കെയാണ് ഈ വെബിനാറിൽ പങ്കുവയ്ക്കുന്നത്. അസാപ് കേരളയും IELTS PTE ട്രെയിനിംഗ് പാർട്‌ണറായ My Edtek Partner എന്ന പരിശീലന പങ്കാളിയുമായി സഹകരിച്ചാണ് ഈ വെബിനാർ സംഘടിപ്പിക്കുന്നത്.
പ്രിൻസിപ്പാൾ സോളോസിറ്ററും ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ലോയറുമായ ശ്രീമതി താര എസ് നമ്പൂതിരിയാണ് വെബിനാറിൽ പ്രധാന സെഷൻ കൈകാര്യം ചെയ്യുന്നത്.
അതിനോടൊപ്പം NSOF കോഴ്സുകളെ പറ്റിയും അവ മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ഏതൊക്കെ തരത്തിൽ സഹായിക്കുമെന്നും IELTS, PTE, TOEFL തുടങ്ങിയ പരിക്ഷകൾ എങ്ങനെ പാസാകണമെന്നും അതിന് എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തണമെന്നും അസാപ് കേരളയിലെ വിദഗ്ദർ വിദ്യാർത്ഥികൾക്കായി ഈ വെബിനാറിലൂടെ പകർന്നു നൽകും.
കൂടുതൽ വിവരങ്ങൾക്കും ഈ വെബിനാറിന് രജിസ്റ്റർ ചെയ്യുന്നതിനുമായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
https://connect.asapkerala.gov.in/events?cat=19277






























