മലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലെ ബാലാമണിയായി മലയാളികളുടെ മനസിൽ ഇടംനേടിയ നവ്യയ്ക്ക് എപ്പോഴും അയൽവക്കത്തെ പെൺകുട്ടി എന്ന ഇമേജാണ്. അത്രത്തോളം അടുപ്പമാണ് മലയാളികൾക്ക് നവ്യയോട് ഉള്ളത്. സോഷ്യൽ മീഡിയയിൽ നവ്യ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റിപ്പോൾ വൈറലായിരിക്കുകയാണ്.സിമ്പിൾ റോയൽ ലുക്കിൽ അതിമനോഹരിയായാണ് പോസ്റ്റിലെ ഫോട്ടോയിൽ നവ്യ പ്രത്യക്ഷപ്പെടുന്നത്. സാരിയും മിനിമലായിട്ടുള്ള ആഭരണങ്ങളുമാണ് നവ്യ അണിഞ്ഞിരിക്കുന്നത്. ഒപ്പം സിമ്പിൾ മേക്കപ്പും. ഫോട്ടോയ്ക്ക് ഒപ്പം “ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോൾ, ആ തിളക്കമെന്ന് വേറെയാണ്. ഹൃദയത്തിൽ കൃപയും ചുവടുകളിൽ അഗ്നിയുമായി.. അങ്ങനെയാണ് ഞാൻ ഉയർത്തെഴുന്നേൽക്കുന്നത്”, എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. താരം കടന്നുപോയ പ്രതിസന്ധികളെ കുറിച്ചുള്ളതാകും ഈ ക്യാപ്ഷൻ എന്നാണ് ആരാധകർ കമന്റിൽ കുറിച്ചിരിക്കുന്നത്.































