ഇടുക്കി: കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ ആളെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ കൊടകര സ്വദേശി സിജു (38) ആണ് പിടിയിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. തൃശ്ശൂർ സ്വദേശിയായ സിജു പെരുമ്പാവൂരിൽ നിന്നാണ് ബസിൽ കയറിയത്.