വില്‍നിയുസ്: നാറ്റോ അംഗത്വത്തില്‍ സ്വീഡനെ പിന്തുണയ്ക്കാൻ തുര്‍ക്കി തീരുമാനിച്ചു. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്ദോഗൻ ആണ് ഇക്കാര്യം അറിയിച്ചത്.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണു വിട്ടുവീഴ്ചയ്ക്കു തുര്‍ക്കി തയാറായത്. അംഗത്വം ലഭിക്കുന്നതോടെ നാറ്റോയിലെ 32-ാം അംഗമാകും സ്വീഡൻ. ഏതാനും നാള് മുന്‍പ് ഫിൻലൻഡിന് അംഗത്വം ലഭിച്ചിരുന്നു.
സ്വീഡന്റെ കാര്യത്തില്‍ എതിര്‍പ്പുയര്‍ത്തിയിരുന്ന ഹംഗേറിയൻ പ്രസിഡന്റ് വിക്തോര്‍ ഓര്‍ബനും വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്നാണു റിപ്പോര്‍ട്ട്.
200 വര്‍ഷത്തോളം ഒരു സഖ്യത്തിലും ഭാഗമാകാതെ നിന്ന രാജ്യമാണു സ്വീഡൻ. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് നാറ്റോ അംഗത്വത്തിനു സ്വീഡനെ പ്രേരിപ്പിച്ചത്. കുര്‍ദിഷ് തീവ്രവാദികള്‍ക്ക് സ്വീഡൻ അഭയം നല്‍കുന്നുവെന്നായിരുന്നു തുര്‍ക്കിയുടെ പരാതി.































