കാണ്‍പൂര്‍: ആ കാഴ്‌ച ഒരു നിമിഷം പോലും ആളുകള്‍ക്ക് കണ്ടുനില്‍ക്കാനാവില്ല. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ളൊരു നവജാത ശിശുവിനെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുന്ന കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍. മൊറോക്കോന്‍ ജനതയെ ദുരിതത്തിലേക്ക് തള്ളിവിട്ട ശക്തമായ ഭൂകമ്പത്തിന് പിന്നാലെ സാമൂഹ്യാമാധ്യമങ്ങളിലെങ്ങും ഈ വീഡിയോയാണ്. മോറോക്കന്‍ ദുരന്ത കാഴ്‌ചകളുടെ ഏറ്റവും നടുക്കുന്ന വീഡിയോയായി ഇത് പലരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയാണ്. എന്നാല്‍ ഈ വീഡിയോ മൊറോക്കോയില്‍ നിന്നോ അവിടുത്തെ ഭൂകമ്പത്തിന് ശേഷം പുറത്തുവന്ന ദൃശ്യമോ അല്ല എന്ന് ഏവരും മനസിലാക്കേണ്ടതുണ്ട്. മൊറോക്കോയില്‍ 6.8 തീവ്രത രേഖപ്പടെത്തിയ ഭൂകമ്പത്തിന് ശേഷം മണ്ണിനിടയില്‍ നിന്ന് കണ്ടെത്തിയ നവജാത ശിശുവാണിത്. ഈ കുട്ടിക്കായി പ്രാര്‍ഥിക്കുക എന്ന തലക്കെട്ടോടെയാണ് ഒരു റീല്‍ ഫേസ്‌ബുക്കില്‍ കാണുന്നത്. വേദനയോട് കൂടി മാത്രം നമുക്ക് കാണാനാവുന്ന ദൃശ്യങ്ങള്‍. ഇത് കൂടാതെ മറ്റ് നിരവധി പോസ്റ്റുകളും ട്വിറ്ററിലും ഫേസ്‌ബുക്കിലും തപ്പിയാല്‍ കണ്ടെത്താം































