ലണ്ടൻ: യു.എസിലേക്ക് നാടുകടത്തുന്നതിനെതിരെ ജൂലിയൻ അസാൻജ് നല്‍കിയ അപ്പീല്‍ പരിഗണിക്കാൻ ബ്രിട്ടീഷ് കോടതി. നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ്, യു.എസ് സർക്കാറുകള്‍ മതിയായ ഉറപ്പുനല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അസാൻജിന്റെ അപ്പീല്‍ പരിഗണിക്കുമെന്ന് ലണ്ടൻ ഹൈകോടതി അറിയിച്ചു.
യു.എസ് സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയ കേസില്‍ വിചാരണക്കായി അസാൻജിനെ വിട്ടുനല്‍കണമെന്നാണ് യു.എസ് ആവശ്യം. എന്നാല്‍, തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യു.എസില്‍ മാന്യമായ വിചാരണ ഉണ്ടാകില്ലെന്നും അസാൻജ് കോടതിയില്‍ വാദിച്ചു. ഇതു പരിഗണിച്ചാണ് രണ്ടംഗ ബെഞ്ച്, യു.എസ് സർക്കാർ അസാൻജിന് നല്‍കുന്ന പരിഗണന സംബന്ധിച്ച് ഉറപ്പുകള്‍ മൂന്നാഴ്ചക്കകം നല്‍കണമെന്ന് നിർദേശിച്ചത്.






























