ഡബ്ലിൻ : ലൈംഗികാതിക്രമണത്തിനു വിധേയയായ ഇന്ത്യൻ വനിതാ ഷെഫിനു 1,43,000 യൂറോ നഷ്ടപരിഹാരം നല്‍കാൻ വർക് പ്ലെയിസ് റിലേഷൻ കമ്മിറ്റിയുടെ വിധി.
തൊഴിലിടത്തു ലൈംഗികാതിക്രമണത്തിനൊപ്പം ലിംഗ വിവേചനത്തിനും ജോലി നിയമ ലംഘനങ്ങള്‍ക്കുമാണ് നോർത്ത് ഡബ്ലിൻ ഹോട്ടലിനു പിഴ വിധിച്ചത് . മൈഗ്രന്‍റ്സ് റൈറ്സ് സെന്‍റർ ഫോർ അയർലൻഡാണ് കേസ് വർക് പ്ലെയിസ് റിലേഷൻ കമ്മിറ്റിയുടെ മുൻപാകെ എത്തിച്ചത് .
വൻതുക വാഗ്ദാനം ചെയ്താണ് വനിതാ ഷെഫിനെ മലേഷ്യയില്‍ നിന്നും അയർലൻഡിലെത്തിച്ചത് . പക്ഷെ ജോലിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആഴ്ചയില്‍ ഇവർക്ക് 50 മണിക്കൂർ ജോലിക്കു 200 യൂറോ മാത്രമായിരുന്നു ഹോട്ടല്‍ ഉടമ നല്‍കിയിരുന്നത് . തുടർന്ന് ഇവർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം അടക്കം നേരിടേണ്ടി വന്ന മുഴുവൻ ബുദ്ധിമുട്ടുകളും കമ്മീഷൻ മുൻപാകെ എത്തിയതോടെയാണ് വനിതാ ഷെഫിനു അനുകൂലമായ വിധിയുണ്ടായത് .






























