കോട്ടയം; കോട്ടയം സ്വദേശിനി ജെസ്ലീന റ്റിജിൻ
(അന്ന -27)ന്യൂസിലൻഡിൽ നിര്യാതയായി. കുമരകം ചേന്നാത്ത് റ്റിജിൻ – ന്റെ ഭാര്യ ശ്രീമതി ജെസ്ലീന റ്റിജിൻ (അന്ന)ഹാമിൽട്ടണിൽ ജൂലൈ 9 ചൊവ്വാഴ്ച്ച രാവിലെ നിര്യാതയായി. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം.
ഇടുക്കി തോപ്രാംകുടി മേലെചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്.
ഹൃദയാഘാതം മൂലം ആണ് മരണപ്പെട്ടത് എന്ന് ബന്ധുക്കൾ അറിയിച്ചു.































