കോട്ടയ൦: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ഡിസിസിയുടെ നേതൃത്വത്തിൽ ജൂലൈ18ന് വിപുലമായി ആചരിക്കും.ഒന്നാ൦ ചരമവാർഷിക ദിനമായ ജൂലൈ 18 ന് കോട്ടയ൦ ജില്ലയിലെ 1564 ബൂത്തുകളിലും ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് മാമൻ മാപ്പിള ഹാളിൽ അനുസ്മരണ സമ്മേളനം ‘ഹൃദയാഞ്ജലി’. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അധ്യക്ഷത വഹിക്കും.
ഡിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനവും; അദ്ദേഹത്തിൻറെ പേരിലുള്ള സൊസൈറ്റി ഉദ്ഘാടനവും ജൂലൈ 18ന് നടക്കും. ഉമ്മൻചാണ്ടിയുടെ പേരിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടം സംബന്ധിച്ച പ്രഖ്യാപനവും ജൂലൈ പതിനെട്ടിനുണ്ടാകുമെന്ന് ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് അറിയിച്ചു.































