തിരുവനന്തപുരം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ചരക്ക് നീക്കത്തിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയർ ഇന്ത്യ വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്‌വെയർ നൽകാൻ ഐ ബി എസുമായി കരാറായി.
എയർ ഇന്ത്യയുടെ എയർ കാർഗോ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യാൻ ഐബിഎസ്സിന്റെ ‘ഐ – കാർഗോ സൊല്യൂഷൻ’ എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുക. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഒറ്റ പ്ലാറ്റ്ഫോമിൽ എൻഡ് ടു എൻഡ് കാർഗോ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ സംയോജിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇതോടെ കാർഗോ ബിസിനസ് രംഗത്ത് വലിയ മുന്നേറ്റമാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്. എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസുകൾ, പ്ലീറ്റ്, കാർഗോ ഓപ്പറേഷൻ തുടങ്ങിയവയിലാണ് പുതിയ ഡിജിറ്റലൈസേഷൻ.
2030 ഓടെ പ്രതിവർഷം പത്ത് ദേശലക്ഷം ഏയർ കാർഗോ കൈകാര്യം ചെയ്യുക എന്നതാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ ചീഫ് കമേഴ്സൽ ആൻഡ് ട്രാൻസ്ഫർമേഷൻ ഓഫീസർ നിപുണ്‍ അഗർവാൾ പറഞ്ഞു.ഒമ്പത് മാസത്തിനുള്ളിൽ എയർ ഇന്ത്യയുടെ പാസഞ്ചർ സർവീസുകൾ ഉൾപ്പെടെയുള്ള പുതിയ ഡിജിറ്റലൈസേഷൻ പ്രവർത്തനക്ഷമമാകും.































