തിരുവല്ല: പത്തനംതിട്ടി തിരുവല്ല കാവുംഭാഗത്ത് പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങോളിൽ സ്വദേശി അപർണ രമേശ് ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞെത്തിയ പെൺകുട്ടി, ആൺസുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം. ആൺ സുഹൃത്തായിരുന്ന ജവാദ് ബ്രേക്ക് അപ്പ് ആയെന്നും സൗഹൃദത്തിൽ നിന്ന് പിന്മാറുകയാണെന്നും പറഞ്ഞതിൽ മനംനൊന്താണ് അപർണ ജീവനൊടുക്കിയത്. വീടിന്റെ അടുക്കളയിലാണ് 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.






























