മാൾട്ടയിലെ പേസ്‌വില്ലിൽ വീടിന്റെ പൂമുഖത്ത് സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഒലിവ് മരം രണ്ട് യുവാക്കൾ ചേർന്ന് മോഷ്ചിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സെന്റ് ജൂലിയൻസ് ചർച്ച് സ്ട്രീറ്റിലെ ഒരു വീടിന് മുന്നിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന ഈ സംഭവം പ്രദേശത്തെ വിനോദസഞ്ചാരികളുടെ അച്ചടക്കമില്ലായ്മയോടുള്ള ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.വ്യാഴാഴ്ച പുലർച്ചെ ഏകദേശം 5:20-നാണ് ഈ സംഭവം നടന്നത്.ഒരു വലിയ ചട്ടിയിൽ വളർത്തിയിരുന്ന ഒലിവ് മരം ഒരു യുവാവ് ബലമായി പിഴുതെടുക്കുകയും അത് ഒടിച്ചു നശിപ്പിക്കുകയും ചെയ്തു .ശേഷം ചട്ടിയിലുണ്ടായിരുന്ന മണ്ണ് മുഴുവൻ വീടിന്റെ മുൻഭാഗത്തും നടപ്പാതയിലും അവർ വലിച്ചെറിഞ്ഞു. വീടിന്റെ പൂമുഖം മുഴുവൻ മണ്ണും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു . ഉടമസ്ഥർക്ക് ഉടനടി ഇത് വൃത്തിയാക്കേണ്ടി വരികയും നശിച്ചുപോയ ചെടിക്ക് പകരം പുതിയത് വെക്കേണ്ടതായും വന്നു.സിസിടിവി ദൃശ്യങ്ങൾ സഹിതം ഉടമസ്ഥൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . പ്രതികളെ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ ഉള്ളവർ പോലീസിനെ അറിയിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
പേസ്‌വില്ലിലെ മദ്യപാനവും ഇതുപോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും കാരണം പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.വിനോദസഞ്ചാരികൾ കൂടുതലായുള്ള ഇത്തരം ഇടങ്ങളിൽ കടുത്ത നിയമപാലനം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.അടുത്തിടെ, വിദേശികൾ നടത്തുന്ന ഇത്തരം അച്ചടക്കമില്ലായ്മകൾക്കും പൊതുശല്യങ്ങൾക്കുമുള്ള കുറഞ്ഞ പിഴത്തുക €25-ൽ നിന്നും €50 ആയി സർക്കാർ ഇരട്ടിയാക്കിയിരുന്നു





























