കൊല്ലം: കൊല്ലം ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്. തേവലക്കര സ്വദേശികൾ മരിച്ചത്.
അതേസമയം, കണ്ണൂർ മാതമംഗലം പെരുന്തട്ടയിൽ ബൈക്ക് അപകടത്തിൽ രണ്ട് കാൽനട യാത്രികർ മരിച്ചു. എരമം സ്വദേശി വിജയൻ (50), രതിഷ് (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.































