രാജ്യത്തെ ഏതൊരു പൗരൻ്റെയും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാർ, അല്ലെങ്കിൽ മറ്റേത് ആനുകൂല്യങ്ങളും ലഭിക്കണമെങ്കിലും തിരിച്ചറിയൽ രേഖയായി ആധാറാണ് പരിഗണിക്കുക. പ്രധാനപ്പെട്ട രേഖയായതുകൊണ്ടുതന്ന ആധാർ വിവരങ്ങൾ എപ്പോഴും കാലികമായിരിക്കണം എന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്നുണ്ട്. അതിനാൽ കൃത്യമായ ഇടവേളകളിൽ ആധാർ പുതുക്കണം. ഫോട്ടോ, വിലാസം, പേര് തുടങ്ങിയവയെല്ലാം പുതുക്കാൻ ഉപയോക്താക്കൾ ആധാർ കേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ടി വരും. എന്നാൽ ഇതിന് ദിവസങ്ങൾക്കുള്ളിൽ പരിഹാരമാകും എന്ന് വ്യക്തമനാക്കിയിരിക്കുകയാണ് യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ.
തയ്യാറാക്കിയിട്ടുണ്ടെന്നും യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ പറഞ്ഞു. വിരലടയാളങ്ങളും ഐആർഐഎസും നൽകുന്നത് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഉടൻ തന്നെ വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.































