ലണ്ടൻ: പാര്‍ട്ടിഗേറ്റ് വിവാദത്തില്‍ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തല്‍.
വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പാര്‍ലമെന്റ് സമിതി ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബോറിസിനെ 90 ദിവസം പാര്‍ലമെന്റില്‍ നിന്ന് സസ്പെൻഡ് ചെയ്യാൻ തങ്ങള്‍ ശുപാര്‍ശ ചെയ്യുമായിരുന്നെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. അതേ സമയം,സസ്പെൻഷൻ മുൻകൂട്ടി കണക്കുകൂട്ടിയ ബോറിസ് കഴിഞ്ഞാഴ്ച എം.പി സ്ഥാനം രാജിവച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ബോറിസ് 2020 മേയ്-2021 ഏപ്രില്‍ കാലയളവില്‍ ലോക്ക്ഡൗണിനിടെ പ്രോട്ടോക്കോള്‍ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലും ഓഫീസിലും പാര്‍ട്ടികള്‍ നടത്തിയിരുന്നു. വിഷയത്തില്‍ രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിലും നിയമലംഘനം നടത്തിയെന്ന് ബോറിസ് അംഗീകരിച്ചിരുന്നില്ല.