Thursday, May 18, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്‌ട്രേലിയക്കാരുടെ പ്രധാന വെല്ലുവിളി വിട്ടുമാറാത്ത രോഗങ്ങളെന്ന് പഠനം

by Kerala News Web Desk 04
February 15, 2023
in AUSTRALIA
0 0
A A
ഓസ്‌ട്രേലിയക്കാരുടെ പ്രധാന വെല്ലുവിളി വിട്ടുമാറാത്ത രോഗങ്ങളെന്ന് പഠനം
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്‌നി: വിട്ടുമാറാത്ത രോഗങ്ങൾ അഥവാ ക്രോണിക് ഡിസീസസ് (Chronic disease) ഓസ്‌ട്രേലിയക്കാരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം.ഏകദേശം 90 ശതമാനം രോഗികളുടെയും മരണത്തിന് കാരണമാകുന്ന ഇത്തരം വിട്ടുമാറാത്ത രോഗങ്ങൾ വരുന്നത് തടയാൻ ഭരണകൂടത്തിന്റെ അടിയന്തിര ധനസഹായം ആവശ്യമാണെന്നും ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.പ്രേമേഹം, ഹൃദ്രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ക്യാൻസർ, പക്ഷാഘാതം തുടങ്ങിയവയൊക്കെ വിട്ടുമാറാത്ത രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്.വിട്ടുമാറാത്ത രോഗങ്ങൾ ഇത്ര തീവ്രമാണെങ്കിലും രോഗങ്ങൾ തടയുന്നതിന് ആവശ്യമായ ഫണ്ടില്ല.സർക്കാർ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കിൽ ഒഴിവാക്കാൻ കഴിയുന്ന ഈ രോഗങ്ങൾ ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

ആരോഗ്യത്തിലേക്കുള്ള പ്രധാനപാതയാകുന്നതിനും ഓസ്‌ട്രേലിയയുടെ ഗതി മാറ്റുന്നതിനുള്ള ഒരു മാർഗം സജ്ജമാക്കുന്നത്തിനും ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ (ACDC) സഹായിക്കാൻ ഈ നിർണായക റിപ്പോർട്ടിന് കഴിയുമെന്നാണ് പ്രതീക്ഷ.മാറിവരുന്ന സർക്കാരുകൾക്ക് കൃത്യമായി പിന്തുടരാൻ രോഗ നിയന്ത്രണ കേന്ദ്രം സ്വതന്ത്രമായിരിക്കണം.ഇതിനായി ഒരു പുതിയ സംഘടന മാത്രം മതിയാകില്ല, കൂടുതൽ പ്രതിരോധ ധനസഹായത്തിനായി സർക്കാരുകൾ പ്രതിജ്ഞാബദ്ധരാകണമെന്നും റിപ്പോർട്ടിന്റെ രചയിതാവും ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹെൽത്ത് ആൻഡ് ഏജ്ഡ് കെയർ പ്രോഗ്രാം ഡയറക്ടറുമായ പീറ്റർ ബ്രെഡൺ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി ഓസ്‌ട്രേലിയയിൽ വിട്ടുമാറാത്ത രോഗങ്ങൾ 38 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

ഏതാണ്ട് പകുതി ഓസ്‌ട്രേലിയക്കാരും ഇപ്പോൾ ഒരു വിട്ടുമാറാത്ത രോഗവുമായി ജീവിക്കുന്നു.65 വയസിനു മുകളിലുള്ള ഓസ്‌ട്രേലിയക്കാരിൽ പകുതിയും രണ്ടോ അതിലധികമോ ഇത്തരം ദീർഘകാല രോഗങ്ങൾക്ക് അടിമകളാണ്.എന്നാൽ രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗാവസ്ഥകളുമായി ജീവിക്കാൻ 50 ശതമാനത്തിലേറെ സാധ്യതയുള്ള പിന്നാക്കാവസ്ഥയിലുള്ള ഓസ്‌ട്രേലിയക്കാരുടെ ജീവിതം കൂടുതൽ ദുസഹമാണെന്നും റിപ്പോർട്ട് പറയുന്നു.ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഓസ്‌ട്രേലിയക്കാർ, കുറഞ്ഞ വരുമാനമുള്ളവർ, ആദിവാസി വിഭാഗത്തിലുള്ള ആളുകൾ എന്നിവരാണ് പിന്നാക്കാവസ്ഥയിലുള്ള ഓസ്‌ട്രേലിയക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

പൊതുജനാരോഗ്യത്തിനായി ഓസ്‌ട്രേലിയ ഓരോ വർഷവും ഒരാൾക്ക് 130 ഡോളർ മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു.ഇത് കാനഡ ചെലവഴിക്കുന്നതിന്റെ മൂന്നിലൊന്നിലും യുകെ ചെലവഴിക്കുന്നതിന്റെ പകുതിയിൽ കുറവ് തുകയുമാണ്.പുകയില, ഭക്ഷ്യ-പാനീയ വ്യവസായങ്ങളിലെ നിക്ഷിപ്ത താൽപ്പര്യങ്ങൾ, സംസ്ഥാന-ഫെഡറൽ ഗവൺമെന്റുകൾ തമ്മിലുള്ള സഹകരണമില്ലായ്മ, ഹ്രസ്വകാല രാഷ്ട്രീയ ചിന്തകൾ എന്നിവയുടെ സ്വാധീനത്താൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നിക്ഷേപം തടസ്സപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം റിപ്പോർട്ടിൽ അമിതവണ്ണം ഒരു പ്രത്യേക ആശങ്കയായി ഉയർത്തിയിട്ടുണ്ട്.1980 മുതൽ ഓസ്‌ട്രേലിയയിൽ അമിതവണ്ണം ബാധിച്ചവരുടെ മൂന്നിരട്ടിയിലധികമായി വർദ്ധിച്ചു, ഇപ്പോഴും അത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു.എന്നിട്ടും ഭക്ഷ്യ വ്യവസായികൾ അനാരോഗ്യകരമായ ഭക്ഷണത്തിന്റെ പരസ്യങ്ങൾ നൽകുന്നത് തുടരുന്നു.പുകവലി നിയന്ത്രിക്കുന്നതിനും ത്വക്ക് അർബുദം നിരീക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി എസിഡിസി നടത്തിയ മുൻകാല ശ്രമങ്ങൾ രോഗത്തെക്കാൾ കൂടുതൽ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്തുകൊണ്ടാണെന്ന് തെളിയിച്ചതായി റിപ്പോർട്ട് പറഞ്ഞു.1990 കളിൽ സർക്കാരിന്റെ പിന്തുണയോടെയുള്ള വിദ്യാഭ്യാസ കാമ്പെയ്‌നുകൾക്ക് ശേഷം, അത്രയും നാൾ ഉണ്ടായിരുന്നതിന്റെ പകുതിയാണ് നിലവിൽ 30 വയസ്സാകുമ്പോഴേക്കും മെലനോമ (ചർമത്തെ ബാധിക്കുന്ന അർബുദം) ഉണ്ടാകാനുള്ള സാധ്യത.

വിട്ടുമാറാത്ത രോഗങ്ങൾ, പ്രത്യേകിച്ച് കുട്ടിക്കാലത്തെ അമിതവണ്ണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിരോധിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്‌സിന്റെ വൈസ് പ്രസിഡന്റ് ഡോ ബ്രൂസ് വില്ലറ്റ് പറഞ്ഞു.വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നത് എസിഡിസിയുടെ ദൗത്യത്തിന്റെ ഭാഗമാക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.എന്നാൽ കൂടിയാലോചനകൾ നടത്തുന്നതിനുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇതിന് വലിയ പ്രാധാന്യം ലഭിക്കുന്നില്ല എന്നാണ്.മഹാമാരികൾ തടയുന്നതിനുള്ള തയ്യാറെടുപ്പുകൾ, പകർച്ചവ്യാധികൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ തടയുന്നതിൽ എസിഡിസി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ട്‌ലർ പറഞ്ഞു.
അതേസമയം വിട്ടുമാറാത്ത രോഗാവസ്ഥകൾ എസിഡിസിയുടെ മുൻ‌ഗണനയാക്കാത്തത് നല്ല ഒരു അവസരം നഷ്ടമാക്കുന്നതിന് തുല്യമാണെന്ന് സിഡ്‌നി സർവകലാശാലയിലെ ആരോഗ്യ വിദഗ്ധയായ പ്രൊഫ ക്ലാര ചൗ വ്യക്തമാക്കുന്നു.

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ
AUSTRALIA

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

May 4, 2023
ക്വീന്‍സ്‌ലാന്‍ഡിൽ കാണാതായ 65 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ മുതലകളുടെ വയറ്റിൽ കണ്ടെത്തി
AUSTRALIA

ക്വീന്‍സ്‌ലാന്‍ഡിൽ കാണാതായ 65 കാരന്റെ മൃതദേഹാവശിഷ്ടങ്ങൾ മുതലകളുടെ വയറ്റിൽ കണ്ടെത്തി

May 4, 2023
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്
AUSTRALIA

ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31ന്

May 3, 2023
‘വിശുദ്ധ ഫലിതങ്ങൾ’ മേയ് 13നു അഡ്‍ലെ‌യ്‌ഡിൽ
AUSTRALIA

‘വിശുദ്ധ ഫലിതങ്ങൾ’ മേയ് 13നു അഡ്‍ലെ‌യ്‌ഡിൽ

May 3, 2023
ഇപ്സ്വിച് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ചു
AUSTRALIA

ഇപ്സ്വിച് മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ചു

May 3, 2023
ഐഎച്ച്എൻഎ- നവോദയ തിയേറ്റർ ഫെസ്റ്റിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
AUSTRALIA

ഐഎച്ച്എൻഎ- നവോദയ തിയേറ്റർ ഫെസ്റ്റിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

May 3, 2023
കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു
AUSTRALIA

കേരള അസോസിയേഷൻ ഓഫ് ടൗൺസ് വിൽ ഈസ്റ്റർ വിഷു ആഘോഷങ്ങൾ സംഘടിപ്പിച്ചു

May 3, 2023
പുതിയ സേവന പദ്ധതികളുമായി ഓസ്‌ട്രേലിയയില്‍ മമ്മൂട്ടി ഫാൻസിന് പുതുനേതൃത്വം
AUSTRALIA

പുതിയ സേവന പദ്ധതികളുമായി ഓസ്‌ട്രേലിയയില്‍ മമ്മൂട്ടി ഫാൻസിന് പുതുനേതൃത്വം

May 3, 2023
ഇ-സിഗരറ്റുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി ഓസ്‌ട്രേലിയ
AUSTRALIA

ഇ-സിഗരറ്റുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി ഓസ്‌ട്രേലിയ

May 3, 2023
Next Post
ഗ​ബ്രി​യേ​ൽ ചു​ഴ​ലി​ക്കാ​റ്റ്: ന്യൂ​സി​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ

ഗ​ബ്രി​യേ​ൽ ചു​ഴ​ലി​ക്കാ​റ്റ്: ന്യൂ​സി​ല​ൻ​ഡി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ

കടലാമകള്‍ വംശനാശ ഭീഷണിയിലെന്ന് പഠനം

കടലാമകള്‍ വംശനാശ ഭീഷണിയിലെന്ന് പഠനം

ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ്

ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ്

തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

തൃശൂരിലെ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

വീര പരിവേഷത്തില്‍ നിന്ന് അഴിമതിക്കാരനിലേക്ക്, സമീര്‍ വാങ്കഡേയ്ക്ക് കുരുക്ക് മുറുക്കി സിബിഐ

May 13, 2023

ആരെയും പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ല, ഒരു പാർട്ടിയോടും ഡിമാൻഡ് വെച്ചിട്ടില്ല: കുമാരസ്വാമി

May 13, 2023

ടെൻഡർ കിട്ടാത്ത കമ്പനികളാണ് പരാതിക്കാർ’; എഐ ക്യാമറ വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

May 13, 2023

ശമ്പളം 30000 രൂപ; പിടിച്ചെടുത്തത് 7 ആഡംബരക്കാറുകൾ, 98 ഇഞ്ച് ടിവി, 100 നായകൾ! വെട്ടിലായി സർക്കാർ ഉദ്യോ​ഗസ്ഥ

May 13, 2023

ചാർജ് ചെയ്യവേ ഇ ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചു; ഉറങ്ങിക്കി‌ടന്ന യുവതിയും രണ്ട് കുട്ടികളും മരിച്ചു

May 13, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist