Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home MIDDLE EAST

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് വിശദമാക്കി കാലാവസ്ഥാ വിഭാഗം

by Kerala News Web Desk 04
April 18, 2024
in MIDDLE EAST
0 0
A A
യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അല്ലെന്ന് വിശദമാക്കി കാലാവസ്ഥാ വിഭാഗം
Share on WhatsappShare on FacebookShare on TwitterShare on Telegram

ദുബായ്: ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാൽ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാൽ ദുബായ് വിമാനത്താവളത്തിൽ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ ടെർമിനൽ ഒന്നിലും മൂന്നിലും പ്രവർത്തനം ഭാഗികമായി പുനസ്ഥാപിച്ചു. റോഡുകളും ജനജീവിതവും സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണ്. ദുരിതം വാദിച്ച ജനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി.

ദുരിതത്തിൽ നിന്നു കരകയറാൻ സമ്പൂർണ പിന്തുണയാണ് യുഎഇ ഉറപ്പ് നൽകുന്നത്. പൗരൻ എന്നോ പ്രവാസി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നു പ്രസിഡന്റ് ഷെയഖ് മുഹംദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പ്രതിസന്ധികൾ സമൂഹത്തിന്റെയും ജനങ്ങളുടെയും യഥാർത്ഥ കരുത്ത് വെളിവാക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുബായ് വിമാനത്താവളം പൂർവ സ്ഥിതിയിലാക്കാൻ വലിയ ശ്രമം ആണ് നടക്കുന്നത്. ടെർമിനൽ ഒന്ന് ഭാഗികമായി പുനസ്ഥാപിച്ചു. ദുബായിൽ ഇറങ്ങുന്ന വിമാനങ്ങൾക്ക് അനുമതി നൽകി.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ടെർമിനൽ മൂന്നിൽ ഫ്ലൈ ദുബായ്, എമിറേറ്റ്സ് ചെക്ക് ഇൻ വീണ്ടും തുടങ്ങി. റോഡുകളിൽ വെള്ളക്കെട്ട് നീക്കാൻ ശ്രമം തുടരുകയാണ്. ദുബായ് മെട്രോയിൽ കൂടുതൽ സ്റ്റേഷനുകൾ സാധാരണ നിലയിലായിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിൽ ഒരു വർഷം ലഭിക്കുന്ന മഴയാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദുബായിൽ ലഭിച്ചത്. 1990കൾ മുതൽ മഴയ്ക്കായി യുഎഇ പിന്തുടരുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. യുഎഇയ്ക്ക് പുറമേ അയൽ രാജ്യങ്ങളായ സൗദി അറേബ്യ, ഒമാ‌ൻ എന്നിവയും ജല ലഭ്യതയ്ക്കായി ക്ലൗഡ് സീഡിംഗ് പരീക്ഷിക്കാറുണ്ട്. ഇന്ത്യയിൽ മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ ഈ മാർഗം സ്വീകരിക്കുന്നതിനേക്കുറിച്ച് ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ട്.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മഴ സാധ്യതയുള്ള മേഘങ്ങൾ കണ്ടെത്തി സിൽവർ ആയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ രാസവസ്തുക്കൾ വിതറി മഴപെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. ഇരുപത്തി അയ്യായിരം അടി ഉയരത്തിൽ വിമാനങ്ങൾ ഉപയോഗിച്ചാണ് രാസവസ്തുക്കൾ മേഘങ്ങൾക്ക് മുകളിൽ വിതറുക. ജല ലഭ്യത ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് പലപ്പോഴും ക്ലൗഡ് സീഡിംഗ് നടത്താറ്. അൻപത് ശതമാനമെങ്കിലും മഴയ്ക്ക് സാധ്യതയുള്ള മേഘങ്ങളിലാണ് ക്ലൗഡ് സീഡിം​ഗ് നടത്തുക. ഇതോടെ ഇത്തരം മേഘങ്ങളിൽ നിന്നും മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനം വരെയാകും.

ക്ലൗഡ് സീഡിംഗിൽ മഴ മേഘങ്ങളെ കൃത്രിമമായി നിർമ്മിക്കുന്നില്ല. മറിച്ച് പ്രകൃതി നിശ്ചയിക്കുന്ന സ്ഥലത്ത് പ്രകൃതിക്ക് ഇഷ്ടമുള്ള നേരത്ത് പെയ്യിക്കാനായി കാത്തുവച്ചിരിക്കുന്ന മേഘങ്ങളെ മനുഷ്യൻ നിർബന്ധിച്ച് വേറെ മേഖലകളിൽ പെയ്യിക്കുകയാണ് ചെയ്യുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന് കീഴിൽ (എൻ.സി.എം) യുഎഇ റിസർച്ച് പ്രോ​ഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് (യുഎഇആർഇപി) എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ ഇതിനായി നടപ്പാക്കിയിട്ടുണ്ട്. ജല ലഭ്യത ഉറപ്പാക്കാനുള്ള സുസ്ഥിരമായ സംവിധാനമായാണ് യുഎഇ ഇതിനെ കണക്കാക്കുന്നത്. പ്രകൃതി സൗഹൃദമായ തരത്തിലും ചെലവ് ചുരുക്കിയും ഏറ്റവും സുരക്ഷിതമായ രീതിയിലാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നതെന്ന് എൻ.സി.എം അവകാശപ്പെടുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിവ‍ർഷം മൂന്നൂറോളം ക്ലൗഡ് സീഡിംഗ് മിഷനുകളാണ് നിലവിൽ യുഎഇ നടത്തുന്നത്. ഇത് വാ‍ർഷിക മഴ ലഭ്യതയിൽ പത്ത് മുതൽ 15 ശതമാനം വരെ വർദ്ധനവുണ്ടാക്കുന്നു എന്നാണ് കണക്ക്. ഫെബ്രുവരിയിൽ നാല് ദിവസത്തിനിടെ 25ൽ അധിക തവണ ക്ലൗഡ് സീഡിംഗ് നടത്തിയതായി രാജ്യത്തെ കാലാവസ്ഥാ വിദ​ഗ്ധർ അറിയിച്ചിരുന്നു. 2015ൽ യുഎഇ റിസർച്ച് പ്രോ​ഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് പദ്ധതി തുടങ്ങിയതു മുതൽ 14 പ്രൊജക്ടുകൾ 85ൽ അധികം രാജ്യങ്ങളുമായി സഹകരിച്ച് യുഎഇ നടപ്പാക്കിയിട്ടുണ്ട്. ഇതിനായി 22.5 മില്യൻ ഡോളർ ചെലവഴിച്ചു.

നിലവിൽ അറുപതിലധികം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ശൃംഖലയാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. സംയോജിത റഡാർ ശൃംഖലയിലൂടെ നിരന്തരം നിരീക്ഷണം നടത്തിയാണ് ക്ലൗഡ് സീഡിംഗ് പ്രവ‍ർത്തനം. അഞ്ച് പ്രത്യേക വിമാനങ്ങൾ ഇതിനായി മാത്രം യുഎഇ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ക്ലൗഡ് സീഡിംഗിന് ആവശ്യമായ ഫ്ലെയറുകൾ നിർമിക്കാൻ ഒരു ‌അത്യാധുനിക ഫാക്ടറിയും യുഎഇയിൽ പ്രവ‍ർത്തിക്കുന്നുണ്ട്. ‌‌അനുകൂല സാഹചര്യമുണ്ടായാൽ അവ വിലയിരുത്തി ഏത് സമയത്തും ക്ലൗഡ് സീഡിംഗ് നടത്തുകയാണ് രീതി.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക
MIDDLE EAST

ഹൂതികളുടെ ആക്രമണം: സൗദിയിലെ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് കർശന ജാഗ്രതാ നിർദേശം നൽകി അമേരിക്ക

September 21, 2026
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്
MIDDLE EAST

അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വെച്ച് ഇറാൻ; ട്രംപ് തള്ളിയാൽ കടുത്ത യുദ്ധമെന്ന് മുന്നറിയിപ്പ്

September 21, 2026
ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്
MIDDLE EAST

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്

September 18, 2026
​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു
MIDDLE EAST

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം; ദൃശ്യങ്ങൾ പുറത്തുവിട്ടു

September 17, 2026
റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്
MIDDLE EAST

റിയാദിൽ മലയാളികളുടെ ഫ്ലാറ്റിൽ വൻ കവർച്ച; പത്തുലക്ഷം റിയാലിന്‍റെ നഷ്ടം, പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്ക്

September 14, 2026
ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു
MIDDLE EAST

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

September 12, 2026
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ
MIDDLE EAST

നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ

September 12, 2026
18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി
MIDDLE EAST

18 വർഷമായി പ്രവാസി; സ്വകാര്യ കമ്പനി ജീവനക്കാരനായ മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി

September 4, 2026
ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്
MIDDLE EAST

ഗൾഫ് രാജ്യങ്ങൾക്ക് വീണ്ടും ഇറാൻ്റെ മുന്നറിയിപ്പ്

September 1, 2026
Next Post
അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ വിചിത്ര വാദവുമായി ഇഡി

അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ വിചിത്ര വാദവുമായി ഇഡി

തെരഞ്ഞെടുപ്പ് വീഡിയോ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് ആക്ഷേപം : വിവാദമായതോടെ പിന്‍വലിച്ച് തടിയൂരി

തെരഞ്ഞെടുപ്പ് വീഡിയോ വര്‍ഗീയത പ്രചരിപ്പിക്കുന്നതെന്ന് ആക്ഷേപം : വിവാദമായതോടെ പിന്‍വലിച്ച് തടിയൂരി

സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; വികസ്വര രാജ്യങ്ങളെ വഞ്ചിച്ച് നെസ്‌ലെ

സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; വികസ്വര രാജ്യങ്ങളെ വഞ്ചിച്ച് നെസ്‌ലെ

ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സിനില്ല

ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മലയാളി അത്‌ലറ്റ് എം ശ്രീശങ്കര്‍ പാരീസ് ഒളിംപിക്‌സിനില്ല

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

ഇറാനിലെ സ്കൂളിന് നേരേയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ എഐ സാങ്കേതികവിദ്യയുടെ പിഴവെന്ന് റിപ്പോർട്ട്

September 25, 2026
‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

‘ഇന്ത്യക്കും യുക്രൈന്‍റെ മുന്നറിയിപ്പ്, നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു

September 25, 2026
നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

നെതന്യാഹു പ്രസം​ഗിക്കാൻ എത്തിയപ്പോൾ ഹാൾ വിട്ടിറങ്ങി പ്രതിനിധികൾ; യുഎൻ പൊതുസഭയിൽ നാടകീയരം​ഗങ്ങൾ

September 25, 2026
പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

പത്ത് വർഷം രാജ്യത്ത് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലുണ്ടായത് നാലിരട്ടി വർദ്ധന, ശിക്ഷിക്കപ്പെടുന്ന നിരക്കിൽ വൻ ഇടിവ്

September 25, 2026
കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

കൊച്ചിയിൽ പുതിയ സ്റ്റോറുമായി ചാരഗ് ദിൻ; ഗ്രാൻഡ് ലോഞ്ച് ഇന്ന്

September 25, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist