ദില്ലി: രാജ്യത്തെ കൊവിഡ് കേസുകൾ 4026 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 65 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. നിലവിൽ രാജ്യത്തെ കൊവിഡ് കേസുകളിൽ 35 ശതമാനം കേരളത്തിലാണ്.
കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന 19 പേർ രോഗമുക്തരായി. ആക്ടീവ് കേസുകൾ 1416 ആയി കുറഞ്ഞു. 24 മണിക്കൂറിനിടെ കേരളത്തിൽ ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80കാരനാണ് മരിച്ചത്.
കൊവിഡ് അവസാനിച്ചിട്ടില്ലെന്ന് ദില്ലി ഹൈക്കോടതി വിലയിരുത്തി. കേന്ദ്രത്തോട് പരിശോധന സംബന്ധിച്ച് അടക്കമുള്ള നടപടികൾ വിശദീകരിക്കാൻ നിർദേശം നൽകി. അവലോകന യോഗത്തിന്റെ വിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.































