ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദര്‍ശനം ഇന്ന്. രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനായി പുറപ്പെട്ട പ്രധാനമന്ത്രി നാടിന്റെ പ്രതിരോധ മേഖല വിന്യസിപ്പിക്കുന്ന ചര്‍ച്ചകള്‍ക്ക് ഉള്‍പ്പടെ ഊന്നല്‍ നല്‍കും.
പാരീസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഡിജിറ്റല്‍ സമ്ബദ് വ്യവസ്ഥ, ഊര്‍ജ്ജോത്പ്പാദനം തുടങ്ങി നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും കൈക്കോര്‍ത്ത് നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
അതേസമയം ഡിജിറ്റല്‍ പേയ്മെന്റ് ടെക്‌നോളജിയായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഫ്രാൻസില്‍ ലോഞ്ച് ചെയ്യാനുള്ള നടപടികള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ഫ്രാൻസിലുള്ള യുപിഐ ഉപയോക്താക്കള്‍ക്കും അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ സുഗമമായി നടത്താൻ സാധിക്കും. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ കരാറുമായി സഹകരിക്കുകയാണെങ്കില്‍ യുപിഐ ഇടപാടുകള്‍ നടത്തുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുന്നതായിരിക്കും.
നേരത്തെ സിംഗപൂരുമായി ധാരണയില്‍ എത്തിയതോടെ അതിര്‍ത്തി കടന്നുള്ള യുപിഐ ഇടപാടുകള്‍ സാധ്യമാക്കിയിരുന്നു. ഇന്ത്യയുടെ യുപിഐ, സിംഗപ്പൂരിന്റെ പേയ്നൗ (PayNow) എന്നി ഡിജിറ്റല്‍ പേയ്മെന്റ് ടെക്നോളജികള്‍ തമ്മിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചത്. ഫ്രാൻസിന്റെ ലിറയുമായി (Lyra) സഹകരിച്ചാല്‍ ഇന്ത്യയുടെ യുപിഐ ഇടപാടുകള്‍ അവിടെയും സാധ്യമാകും. അതേസമയം ഫ്രാൻസ് പര്യടനത്തിനിടെ പാരീസില്‍ നടക്കുന്ന ബാസ്റ്റീല്‍ ഡേ പരേഡില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഇന്ത്യൻ സമൂഹം ഏറെ ആകാംക്ഷയോടെയാണ് മോദിയുടെ സന്ദര്‍ശനത്തെ കാത്തിരിക്കുന്നത്. ഇന്ത്യയുടെയും ഫ്രാൻസിന്റെയും പതാകകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച തലപ്പാവ് മോദിക്ക് സമ്മാനിക്കുമെന്നാണ് ഇന്ത്യൻ സമൂഹത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അറിയിക്കുന്നത്.































