ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു.ബ്രിട്ടീഷ് സിഖ് ആക്ടിവിസ്റ്റുകളാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞത്. ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര തര്‍ക്കത്തിനിടയിലാണ് പുതിയ സംഭവം.
ആല്‍ബര്‍ട്ട് ഡ്രൈവില്‍ ഗ്ലാസ്കോ ഗുരുദ്വാര കമ്മിറ്റിയുമായുള്ള ചര്‍ച്ചക്കായാണ് ദൊരൈസ്വാമി എത്തിയതെന്ന് ഖലിസ്താൻ അനുകൂല ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടനിലെ ഒരു ഗുരുദ്വാരയിലേക്കും സ്വാഗതം ചെയ്യുന്നില്ലെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു.ഇതിനിടെ, അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരില്‍നിന്നും പഠിക്കേണ്ട ആവശ്യമില്ലെന്നും തീവ്രവാദത്തിനും അക്രമത്തിനും കാനഡ നല്‍കുന്ന അനുവാദമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി എസ്. ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയിലും പ്രശ്നം ചര്‍ച്ചയായിരുന്നു.ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യൻ ഏജൻസികള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉയര്‍ത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രം ബന്ധം വഷളായത്.


























