കരുനാഗപ്പള്ളി: ഗുണ്ടാ പകയുടെ പേരിൽ കരുനാഗപ്പള്ളി സ്വദേശിയായ ജിം സന്തോഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കൊലപാതകം നടന്ന് 89ആം ദിവസമാണ് കരുനാഗപള്ളി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 800 പേജുള്ള കുറ്റപത്രമാണ് കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 13 പ്രതികൾ ആണ് കേസിൽ ആകെയുള്ളത്. ഒന്നാം പ്രതി പങ്കജ് മേനോന് സന്തോഷിനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രം വിശദമാക്കുന്നത്.































