Wednesday, July 29, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home KERALA

ലോകം കീഴടക്കാൻ മലയാളിയുടെ ‘ചാരായം’; ഇറങ്ങുന്നത് യൂറോപ്യൻ വിപണിയിൽ

by Kerala News Web Desk 04
February 26, 2026
in KERALA
0 0
A A
ലോകം കീഴടക്കാൻ മലയാളിയുടെ ‘ചാരായം’; ഇറങ്ങുന്നത് യൂറോപ്യൻ വിപണിയിൽ
Share on WhatsappShare on FacebookShare on TwitterShare on Telegram

കേരളത്തിൽ ചാരായ നിരോധനത്തിന്‍റെ മുപ്പതാം വാർഷികമാണ്. ഇതിനിടെ കേരളത്തിൽ നഷ്ടപ്പെട്ട വിപണി ലോകത്ത് തന്നെ തിരിച്ച് പിടിക്കാൻ അവനെത്തുന്നു. മറ്റാരുമല്ല, നമ്മുടെ സ്വന്തം ‘ചാരായം’. എന്നാൽ, തിരിച്ചുവരവിൽ തത്ക്കാലം കേരളത്തിലേക്കില്ല. ആ തിരിച്ചുവരവിന്‍റെ ആവേശവും ഗൃഹാതുരത്വവുമെല്ലാം അനുഭവിക്കാനുള്ള അവസരം യൂറോപ്യൻ മലയാളികൾക്കാണെന്ന് മാത്രം. ആ തിരിച്ച് വരവിന് പിന്നിൽ ചാരായ നിരോധനം ഇല്ലാതാക്കിയ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര് കൂടി ചേരുന്നു.

അതേ നിറം, മണം, ഗുണം, രുചി
1996 ഏപ്രിൽ 1 -ന് ആന്‍റണി സർക്കാർ നിരോധിച്ച ചാരായം അതിന്‍റെ എല്ലാ ഗുണങ്ങളോടും കൂടിയാണ് തിരികെ എത്തുന്നത്. അതേ നിറം, മണം, ഗുണം, രുചി. പിന്നെ 33 % ആൽക്കഹോൾ എന്ന അളവും തെറ്റിച്ചിട്ടില്ല. മാത്രമല്ല, പഴയ ലേബൽ മുതൽ 90 മില്ലിയുടെ ‘പൊടിക്കുപ്പി’ വരെ പഴയത് പോലെ നിലനിർത്തി കൊണ്ടായിരിക്കും അവൻ 2026 ഏപ്രിൽ 1 -ന് യൂറോപ്യൻ വിപണിയിൽ ഇറങ്ങുകയെന്ന് ആ പഴയ, പുതിയ മദ്യത്തിന്‍റെ സ്ഥാപകൻ മിഥുൻ മോഹൻ പറയുന്നു.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

“ചാരായത്തെക്കുറിച്ച് പറയാൻ തുടങ്ങുമ്പോൾ എപ്പോഴും മനസിലേക്ക് വരുന്നത് നിരോധനത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട 12,500 -ൽ അധികം വരുന്ന തൊഴിലാളികളെയാണ്. എന്‍റെ അമ്മാവൻ ദിലീപ് കുമാർ അതിലൊരാളാണ്. എന്‍റെ ചുറ്റുപാടുമുള്ള നിരവധി കുടുംബങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ദാരിദ്ര്യത്തിന്‍റെ പാതയിലേക്ക് തള്ളപ്പെട്ടു.” മിഥുൻ മോഹൻ ഓർത്തെടുക്കുന്നു. 30 വർഷത്തെ ഇടവേളക്ക് ശേഷം ഒരു ഉൽപ്പന്നം അതുപോലെ തന്നെ പുനഃസൃഷ്ടിക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നു. പഴയകാലത്തെ ചാരായത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കാൻ താൽപര്യമുള്ള ആളുകളെ കണ്ടും സംസാരിച്ചും കൂടുതൽ അറിവ് നേടി. അതിൽ ചാരായ ഉപഭോക്താക്കൾ മുതൽ ഡിസ്റ്റിലറി നടത്തിയിരുന്നവരും, ഷാപ്പ് മാനേജർമാരും എക്സൈസ് ഉദ്യോഗസ്ഥരും തുടങ്ങി ചാരായവുമായി അന്ന് ബന്ധപ്പെട്ടിരുന്നവരെല്ലാം ഉൾപ്പെടുന്നു.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ചാരായത്തിന് മാത്രം നിരോധനം
ഗോവക്കാരുടെ ഫെനി മുതൽ ഫ്രഞ്ചുകാരുടെ ഷാംപെയനും മെക്സിക്കോകാരുടെ ടെക്കിലയും സ്കോട്ട്‌ലൻഡുകാരുടെ വിസ്കിയും എല്ലാം അവരുടെ പൈതൃകത്തിന്‍റെ ഭാഗമായി ആഘോഷിക്കപ്പെടുമ്പോൾ, നമ്മുടെ നാട്ടിന്‍റെ സ്വന്തം ചാരായത്തെ കേരളത്തിൽ നിരോധിക്കുകയാണ് ചെയ്തത്. എന്നിട്ട്, വിദേശ മദ്യമെന്ന പേരിൽ നിലവാരം കുറഞ്ഞ മദ്യം നാട്ടിൽ കൂടിയ വിലയിൽ വിൽക്കുന്നു. ഇതൊന്നും അത്ര ശരിയായ നടപടിയല്ലെന്നാണ് മിഥുൻ മോഹന്‍റെ അഭിപ്രായം.

ചാരായം തിരിച്ച് വരുന്നതിനെ കുറിച്ചുള്ള വാർത്തകളും സമൂഹ മാധ്യമ പോസ്റ്റുകളും കണ്ട് വിളിക്കുന്ന യൂറോപ്യൻ മലയാളികൾ ഇതിനെ വെറുമൊരു ‘product launch’ എന്നതിനേക്കാളുപരി, നമ്മുടെ പൈതൃക പാനീയത്തിന്‍റെ സംരക്ഷണമായാണ് കാണുന്നതെന്ന് തനിക്ക് തോന്നുന്നുവെന്ന് മിഥുൻ മോഹൻ കൂട്ടിച്ചേർക്കുന്നു.

‘ചാരായം റിട്ടേണ്‍ പാർട്ടി’
ഏപ്രിൽ ഒന്നിന് പോളണ്ടിൽ വെച്ചാണ് ഉദ്ഘാടനം ചെയ്യാൻ തയ്യാറെടുക്കുന്നതെങ്കിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലുള്ള പ്രവാസി മലയാളികൾ അവിടങ്ങളിലെ ഇന്ത്യൻ റസ്റ്റോറന്‍റുകളിലും ബാറുകളിലും ‘ചാരായം റിട്ടേണ്‍ പാർട്ടി’ (Charayam return party) നടത്തുന്നുണ്ട്. മാൾട്ടയിലെ ദി മിന്‍റ് റെസ്റ്റോറന്‍റ്, ഇംഗ്ലണ്ടിൽ അനന്തപുരം ഈസ്റ്റ് ഹാം, കേരള ഹട്ട് നോർത്താംപ്ടൺ തുടങ്ങിയവരും തിരിച്ചു വരുന്ന ചാരായത്തെ വരവേൽകാൻ ഇതിനോടകം തന്നെ ഒരുങ്ങിക്കഴിഞ്ഞു എന്നറിയുമ്പോഴാണ് ചാരായം കുടിച്ചിട്ടില്ലാത്ത തലമുറ പോലും അതിന്‍റെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് മനസിലാവുക.യുകെയിലെ മുഖ്യ വിതരണക്കാരായ ക്രഡൻസ് കണക്ഷൻസ് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും മുൻകൂർ ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി. അതെ, ഇറങ്ങും മുമ്പേ അവൻ വിപണി കിഴടക്കിത്തുടങ്ങിയിരിക്കുന്നു.

വിവിധ രാജ്യങ്ങളിലെ വിതരണ ശൃംഖലകളുള്ള സ്ഥാപനങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും പരമാവധി രാജ്യങ്ങളിൽ ഉൽപന്നം എത്തിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മിഥുൻ മോഹൻ പറയുന്നു. മദ്യവ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംരംഭകനാണ് കൊടുങ്ങല്ലൂർ സ്വദേശിയായ മിഥുൻ മോഹൻ. കഴിഞ്ഞ 12 വർഷത്തിലേറെയായി യൂറോപ്പിലാണ് താമസം. ആയുർവേദത്തിന്‍റെ രുചിക്കൂട്ടുകളും പോളിഷ് വോഡ്കയും ചേർത്ത് നിർമ്മിച്ച ‘ആയുർവോഡ്’ എന്ന ഉൽപന്നത്തിന് 2025 -ലെ വാർസോ സ്പിരിറ്റ് മത്സരത്തിൽ മിഥുൻ മോഹൻ സ്വർണ മെഡൽ നേടിയിരുന്നു. മലയാളിയുടെ സ്വന്തം ‘ചാരായം’ പുതിയ പല റെക്കോഡുകളും മെഡലുകളും നേടി ലോക മദ്യ വിപണി കീഴടക്കും. പഴയ ആ നിരോധനത്തിന്‍റെ കൈപ്പുനീര് അവൻ ഒഴുക്കിക്കളയും.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ലില്ലി അബ്രഹാം (86) നിര്യാതയായി
KERALA

ലില്ലി അബ്രഹാം (86) നിര്യാതയായി

July 23, 2026
മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം
KERALA

മിനിമം ബാലൻസ് ഇല്ലെന്ന് പറഞ്ഞ് ബാങ്ക് 590 രൂപ പിഴ ഈടാക്കി, കോടതിയിൽ പോരാടി യുവാവ് 15000 രൂപ നഷ്ടപരിഹാരം

July 21, 2026
സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ
KERALA

സംഘ‍ർഷ മേഖലകളിലെ വേദന സംഹാരി, ഐഎസ് അടക്കമുള്ള ഭീകര സംഘടനകളുടെ ലഹരി, കടത്താൻ ശ്രമിച്ചത് 1000 കോടിയുടെ ട്രാമഡോൾ ഗുളികകൾ

July 21, 2026
വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്
KERALA

വിവാഹശേഷം സ്ത്രീകൾ സ്വർണം മുഴുവൻ ഭർതൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല- ഹൈക്കോടതി; വിവാഹച്ചെലവ് രണ്ട് കുടുംബങ്ങളുടെയും പൊതുചെലവ്

July 16, 2026
‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും
KERALA

‘ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും

July 14, 2026
ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി
KERALA

ഗിന്നസ് റെക്കോർഡ് വേണം, തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, നടപടി

July 14, 2026
‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്
KERALA

‘അഭിമാനം’; അന്ന് അച്ഛൻ മോഹൻലാലിന്റെ മകൻ, ഇന്ന് വിസ്മയയ്ക്കൊപ്പം മകൾ ബി​ഗ് സ്ക്രീനിൽ, മനംനിറഞ്ഞ് അനു ആനന്ദ്

July 14, 2026
പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്
KERALA

പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം, അക്രമി മോഷണത്തിനായി എത്തിയ ആളെന്ന് പൊലീസ്

July 14, 2026
യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ
KERALA

യുവതി ഫ്ളാറ്റിൽ കുത്തേറ്റ് മരിച്ചനിലയിൽ, യുവാവിന്റെ മൃതദേഹം റെയിൽവേട്രാക്കിൽ; രണ്ടുപേരും ഒരേകമ്പനിയിലെ എൻജിനീയർമാർ

July 14, 2026
Next Post
ബോംബ് ഭീഷണി, ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു, പരിശോധന

ബോംബ് ഭീഷണി, ആന്റണി ആൽബനീസിനെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു, പരിശോധന

ഉത്തര കൊറിയയിൽ വീണ്ടും ഭരണകക്ഷി നേതാവായി കിം ജോങ് ഉൻ, സഹോദരിക്ക് കൂടുതൽ അധികാരം

ഉത്തര കൊറിയയിൽ വീണ്ടും ഭരണകക്ഷി നേതാവായി കിം ജോങ് ഉൻ, സഹോദരിക്ക് കൂടുതൽ അധികാരം

പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ രാജിവച്ചു

പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ രാജിവച്ചു

എപ്സ്റ്റീൻ ഫയൽസ് വിവാദം: ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്

എപ്സ്റ്റീൻ ഫയൽസ് വിവാദം: ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോട് മാപ്പ് ചോദിച്ച് ബിൽ ഗേറ്റ്സ്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

ഫ്രാൻസിൽ കോടതി സമുച്ചയത്തിന് സമീപം കത്തിയാക്രമണവുമായി യുവാവ്, ഇരകളിൽ ഗർഭിണികളും

July 28, 2026
ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു, വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

July 28, 2026
ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

ചായപ്പൊടി കവറിൽ കോഴ; ഓസ്ട്രേലിയൻ ഉദ്യോഗസ്ഥയെ സ്വാധീനിക്കാൻ ശ്രമിച്ച ചൈനക്കാരൻ പിടിയിൽ

July 28, 2026
വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ രാജിവെച്ചു

July 28, 2026
കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

July 28, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist