പത്തനംതിട്ട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ 35 വർഷം തടവിന് ശിക്ഷിച്ച് കോടതി. 35 വർഷത്തെ തടവ് ശിക്ഷക്ക് പുറമേ പ്രതി 75,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് ഉത്തരവ്. എയ്ഞ്ചൽവാലി സ്വദേശി വർഗീസ് (41)നെയാണ് കോടതി ശിക്ഷിച്ചത്.എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2019ലായിരുന്നു കേസിന് ആസ്പദമായ സംഭവം. എരുമേലി പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ.പിഎസ് മനോജായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍.






























