ഫെസ്റ്റിവൽ സീസണിൽ കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീടെയ്‌ലറായ മീഷോ ഒരുക്കങ്ങൾ തുടങ്ങി. സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ മീഷോ ഇക്കുറി 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകും.
വില്പനയിലും ലോജിസ്റ്റിക്‌സിന്റെയും ശൃംഖലയിലുമായിരിക്കും കമ്പനി നിയമനങ്ങൾ നടത്തുക. കഴിഞ്ഞ വർഷം മീഷോ സൃഷ്ടിച്ച സീസണൽ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വർധനവാണിത്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഈ സീസണൽ തൊഴിലാളികൾ മീഷോയുടെ വിൽപ്പനക്കാരെ നിർമ്മാണം, പാക്കേജിംഗ്, സോർട്ടിംഗ് എന്നിവ ഉൾപ്പെടെ വിവിധ ശേഷികളിൽ സഹായിക്കും.