Saturday, September 26, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home EUROPE

പൊതുഖജനാവ് നിറയ്ക്കാൻ സ്വർണ്ണത്തിലേക്ക് കണ്ണ് വച്ച് ഇറ്റാലിയൻ സർക്കാർ

by Kerala News Web Desk 04
November 21, 2025
in EUROPE
0 0
A A
പൊതുഖജനാവ് നിറയ്ക്കാൻ സ്വർണ്ണത്തിലേക്ക് കണ്ണ് വച്ച് ഇറ്റാലിയൻ സർക്കാർ
Share on WhatsappShare on FacebookShare on TwitterShare on Telegram

റോം: പൊതുഖജനാവിലേക്ക് കൂടുതൽ പണം സമാഹരിക്കാൻ പുതിയ നീക്കവുമായി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ സർക്കാർ. കുതിച്ചുയരുന്ന സ്വർണ്ണവിലിയിലാണ് അവര്‍ കണ്ണുവച്ചിരിക്കുന്നത്. ബില്ലോ രേഖകകളോ ഇല്ലാത്ത സ്വര്‍ണവും ബാറുകളും കൈവശമുള്ളവരിൽ നിന്ന് ഭീമമായ നികുതി പിരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തെ ബഡ്ജറ്റിലെ മറ്റ് സാമ്പത്തിക കാര്യങ്ങളിൽ ഭരണകക്ഷിയിലെ അംഗങ്ങൾക്കിടയിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് സ്വർണ്ണം നികുതി വരുമാനത്തിനായി ഉപയോഗിക്കാനുള്ള ഈ നിർദ്ദേശം.

നിയമപരമായി രേഖകളില്ലാത്ത സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, ബാറുകൾ എന്നിവ കൈവശമുള്ള പൗരന്മാരെ അവ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയിലൂടെ 2 ബില്യൺ യൂറോ വരെ സമാഹരിക്കാൻ കഴിയുമെന്നാണ് നിയമനിർമ്മാതാക്കൾ നിർദ്ദേശിക്കുന്നത്. പൗരന്മാർ കൈവശമുള്ള സ്വർണ്ണം വെളിപ്പെടുത്തുകയും അതിൻ്റെ മൂല്യം കണക്കാക്കുകയും, മൂല്യത്തിൻ്റെ 12.5 ശതമാനം നികുതിയായി നൽകുകയും വേണം.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

യൂറോയ്ക്ക് മുൻപ് ഇറ്റലിയുടെ കറൻസിയായിരുന്ന ലിറയേക്കാൾ സുരക്ഷിതമായി സ്വർണ്ണത്തെ കണ്ടിരുന്ന ഇറ്റാലിയൻ കുടുംബങ്ങൾ പാരമ്പര്യമായി കൈമാറിക്കിട്ടിയതോ സമ്മാനമായി ലഭിച്ചതോ ആയ ചെറിയ അളവിലുള്ള സ്വർണ്ണം രേഖകളില്ലാതെ സൂക്ഷിക്കുന്നുണ്ട്. യഥാർത്ഥ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തതിനാൽ, നിലവിലെ നിയമപ്രകാരം ഈ സ്വർണ്ണം വിറ്റാൽ മൊത്തം വിൽപന മൂല്യത്തിന്റെ 26 ശതമാനം നികുതിയായി നൽകേണ്ടതുണ്ട്. ഇത് സ്വര്‍ണം വിൽക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയാണ്.
ഈ പദ്ധതി പ്രകാരം ‘ഇറ്റലിക്കാർ കൈവശം വെച്ചിരിക്കുന്ന സ്വർണ്ണം ധനമാക്കിയോ രേഖകളുള്ള സ്വര്‍ണമാക്കിയോ മാറ്റാൻ സഹായിക്കും’ എന്ന് ഫോർസ ഇറ്റാലിയ അംഗവും നിർദ്ദേശത്തെ പിന്തുണച്ച സെനറ്റർ ഡാരിയോ ഡാമിയാനിയും പറഞ്ഞു. 2026-ൻ്റെ ആദ്യ പകുതിയിൽ ഈ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇത് വഴി രേഖകളില്ലാത്ത സ്വർണ്ണം കൈവശമുള്ളവർക്ക് നിയമപരമായ രേഖകൾ നേടാൻ കഴിയും. ഭാവിയിൽ ഇത് വിൽക്കുമ്പോൾ ലാഭത്തിന് മേൽ മാത്രം 26ശതമാനം കാപ്പിറ്റൽ ഗെയിൻസ് ടാക്സ് നൽകിയാൽ മതിയാകും.അതേസമയം, ഈ നീക്കത്തിലൂടെ 2 ബില്യൺ യൂറോ സമാഹരിക്കാൻ സാധ്യത കുറവാണെന്നാണ് ധനമന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

വിമർശനങ്ങളും രാഷ്ട്രീയ തർക്കങ്ങളും
ചെറുകാല വാടക കൂടാതെ മറ്റ് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളിൽ ധനമന്ത്രി ജിയാൻകാർലോ ജോർജെറ്റിയുടെ കരട് ബഡ്ജറ്റിനോട് ഫോർസ ഇറ്റാലിയ, ലീഗ് കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്വർണ്ണ നികുതി നിർദ്ദേശവുമായി കക്ഷികൾ രംഗത്തെത്തിയത്. ബഡ്ജറ്റിലെ ജനപ്രീതിയല്ലാത്ത മറ്റ് നടപടികൾ ഒഴിവാക്കുന്നതിനും മധ്യവർഗത്തിന് നികുതി കുറയ്ക്കുന്നതിനും പണം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ് ഈ നിർദ്ദേശമെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. “ഈ സർക്കാരിന് എവിടെ നിന്ന് പണം ലഭിക്കുമെന്ന് അറിയില്ല,” എന്ന് പ്രതിപക്ഷത്തെ ഫൈവ് സ്റ്റാർ പാർട്ടി അംഗം ജിയാൻമൗറോ ഡെൽ ഒലിയോ വിമർശിച്ചു. എങ്കിലും, സ്വർണ്ണം ഒരു ട്രോയ് ഔൺസിന് 4,300 ഡോളറിന് മുകളിൽ വ്യാപാരം ചെയ്യപ്പെടുന്ന ഈ സമയത്ത്, അടുത്തൊന്നും വിൽക്കാൻ സാധ്യതയില്ലാത്ത സ്വർണ്ണത്തിന് നികുതി നൽകാൻ ആളുകൾ തയ്യാറാകാൻ സാധ്യതയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയ്ക്കും ജർമ്മനിക്കും ശേഷം ഏറ്റവും കൂടുതൽ ദേശീയ സ്വർണ്ണ ശേഖരം ഇറ്റലിയുടെ സെൻട്രൽ ബാങ്കിനുണ്ടെങ്കിലും, സ്വകാര്യ സ്വർണ്ണ ശേഖരത്തെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ
EUROPE

റോഡിലെ മയക്കുമരുന്ന് പരിശോധനാ കണക്കുകൾ പുറത്തുവിടണമെന്ന് ഇൻഷുറൻസ് അസോസിയേഷൻ

September 19, 2026
ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്
EUROPE

ഊർജ സബ്സിഡി അവസാനിച്ചാൽ ഹോട്ടൽ മേഖലയ്ക്ക് വെല്ലുവിളി; മുന്നൊരുക്കം വേണമെന്ന് മുന്നറിയിപ്പ്

September 19, 2026
യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO
EUROPE

യുവാക്കൾക്കായി ആറ് മാസം സൗജന്യ മൊബൈൽ പ്ലാനുമായി GO

September 19, 2026
മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
EUROPE

മാൾട്ടയിൽ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

September 19, 2026
പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ
EUROPE

പാർട്ടി ടൂറിസം നിയന്ത്രിക്കണം; മാൾട്ട സർക്കാരിനോട് റെസിഡന്റ്‌സ് സംഘടനകൾ

September 17, 2026
EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു
EUROPE

EC English ലോകമെമ്പാടുമുള്ള എല്ലാ ഭാഷാ സ്‌കൂളുകളും അടച്ചുപൂട്ടുന്നു

September 15, 2026
ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ
EUROPE

ഫ്രീഡം സ്ട്രീറ്റ് ഫെസ്റ്റിവൽ വിവാദത്തിൽ; KFCയിലും UNOയിലും നിയന്ത്രണം വിട്ട രംഗങ്ങൾ

September 15, 2026
യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു
EUROPE

യൂറോപ്യൻ യൂണിയൻ മിനിമം വേതന റാങ്കിങ്ങിൽ മാൾട്ടയ്ക്ക് തിരിച്ചടി; 15-ാം സ്ഥാനത്തേക്ക് താഴ്ന്നു

September 15, 2026
കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി
EUROPE

കനത്ത മഴയിൽ മാർസയിൽ മലിനജലം റോഡിലേക്ക് ഒഴുകി

September 15, 2026
Next Post
റഷ്യയുടെ കുപ്രസിദ്ധ ചാരക്കപ്പൽ തീരത്ത്, ആഴക്കടൽ കേബിൾ സംരക്ഷണത്തിനായി വലഞ്ഞ് ബ്രിട്ടൻ

റഷ്യയുടെ കുപ്രസിദ്ധ ചാരക്കപ്പൽ തീരത്ത്, ആഴക്കടൽ കേബിൾ സംരക്ഷണത്തിനായി വലഞ്ഞ് ബ്രിട്ടൻ

യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം; കേന്ദ്ര പരിസ്ഥിതി മന്ത്രിയും 20 ഇന്ത്യൻ മാധ്യമ പ്രവർത്തകരും അടക്കം വേദിയിൽ

യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ വൻ തീപിടിത്തം; കേന്ദ്ര പരിസ്ഥിതി മന്ത്രിയും 20 ഇന്ത്യൻ മാധ്യമ പ്രവർത്തകരും അടക്കം വേദിയിൽ

7 മിനിറ്റിൽ 7 കോടി, വമ്പൻ കവർച്ചക്ക് പിന്നിൽ 2 മുൻസൈനികരുടെ ബുദ്ധി?

7 മിനിറ്റിൽ 7 കോടി, വമ്പൻ കവർച്ചക്ക് പിന്നിൽ 2 മുൻസൈനികരുടെ ബുദ്ധി?

ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക സൂചന

ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക സൂചന

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

കോളാട്ടുകുടി അവര  മകൻ ചെറിയാൻ  അന്തരിച്ചു

കോളാട്ടുകുടി അവര മകൻ ചെറിയാൻ അന്തരിച്ചു

September 26, 2026
പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

പ്രവാസി മലയാളികൾക്ക് പുതിയ കാവലാൾ; ഓസ്‌ട്രേലിയയിൽ ഔദ്യോഗിക നോർക്ക കൗൺസിൽ രൂപീകരിച്ചു

September 26, 2026
ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

ഭക്ഷണവിലയേക്കാൾ കൂടുതൽ പാർക്കിംഗ് ഫീസ്; മക്ഡൊണാൾഡ്‌സിനെതിരെ കസ്റ്റമർമാരുടെ വൻ പ്രതിഷേധം

September 26, 2026
സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

സിഡ്നിയിൽ വിദ്യാർത്ഥികളെ കബളിപ്പിച്ച് പ്രമുഖ കോളേജ്; അംഗീകാരമില്ലാത്ത കോഴ്സ് പഠിപ്പിച്ചതിനെതിരെ നഷ്ടപരിഹാരക്കേസ്

September 26, 2026
ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

ഓസ്ട്രേലിയൻ മലയാളി ലിറ്ററേച്ചർ ഫെസ്റ്റിന് മെൽബണിൽ അരങ്ങുണരുന്നു; വിശിഷ്ടാതിഥിയായി പ്രൊഫ. വി. മധുസൂദനൻ നായർ

September 26, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist