Monday, August 17, 2026
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home AUSTRALIA

ഓസ്ട്രേലിയയിൽ മൂന്നിലൊന്ന് യുവാക്കൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ

by Kerala News Web Desk 04
October 14, 2023
in AUSTRALIA
0 0
A A
ഓസ്ട്രേലിയയിൽ മൂന്നിലൊന്ന് യുവാക്കൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ
Share on WhatsappShare on FacebookShare on TwitterShare on Telegram

സിഡ്നി: ഓസ്ട്രേലിയയിൽ മൂന്നിലൊന്ന് യുവാക്കൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് രാജ്യത്തെ നയിക്കേണ്ട യുവതലമുറയിൽ വിഷാദം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ ആശങ്കജനകമാംവിധം വർധിക്കുന്നതായി കണ്ടെത്തലുള്ളത്.

കഴിഞ്ഞ 12 മാസങ്ങളിലെ കണക്കു പ്രകാരം 16-നും 24-നും ഇടയിൽ പ്രായമുള്ള അഞ്ച് ഓസ്ട്രേലിയക്കാരിൽ രണ്ട് പേർ വീതമാണ് കടുത്ത മാനസിക പിരിമുറുക്കങ്ങളും അതിനെതുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നത്. ‘മാനസികാരോഗ്യവും ക്ഷേമവും’ എന്ന വിഷയത്തിൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ദേശീയ തലത്തിൽ നടത്തിയ പഠനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-04-06 at 16.51.26_506790be
K
J
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന പഠനം രാഷ്ട്രീയ-മത നേതാക്കൾ ഉൾപ്പെടെ സൂക്ഷ്മമായി വിലയിരുത്തേണ്ടതും അനിവാര്യമായ പരിഹാര നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.2020 ഡിസംബറിനും 2022 ഒക്ടോബറിനും ഇടയിൽ നടന്ന ഗവേഷണത്തിൽ 16 നും 85 നും ഇടയിൽ പ്രായമുള്ള ഏകദേശം 16,000 ഓസ്ട്രേലിയക്കാരെയാണ് പഠനത്തിനു വിധേയമാക്കിയത്. ഇവരിൽ മാനസിക പ്രശ്നങ്ങൡലക്കു നയിച്ച മൂന്നു പ്രധാന ഘടകങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. അമിതമായ ഉത്കണ്ഠ, വികാരവിക്ഷോഭങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം.

bismi-up
IMG-20240906-WA0012
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

ഓരോ അഞ്ച് ഓസ്ട്രേലിയക്കാരിൽ രണ്ടു പേരും അവരുടെ ജീവിതത്തിൽ മാനസിക വിഭ്രാന്തി അനുഭവിച്ചിട്ടുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. അമിതമായ ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് 28.8% പേരെ ബാധിച്ചിരിക്കുന്നത്. അതേസമയം 16.0% പേർ നേരിടുന്നത് ഏകാന്തതയും വിഷാദരോഗവും പോലുള്ള പ്രശ്നങ്ങളാണ്. ലഹരിവസ്തുക്കളുടെ ഉപയോഗത്തെ തുടർന്നുള്ള മാനസികാരോഗ്യ പ്രശ്നങ്ങളാണ് 19.6% പേർ അനുഭവിക്കുന്നത്.

സമീപകാലത്ത് നടന്ന പഠനങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുള്ളത് ചെറുപ്പക്കാരിലും ലൈംഗിക ന്യൂനപക്ഷങ്ങളിലുമാണ്. സ്വവർഗാനുരാഗികൾ, ലെസ്ബിയൻ,ബൈസെക്ഷ്വൽ എന്നിങ്ങനെ തങ്ങളുടെ ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തിയവരിൽ പകുതിയിലധികം ആളുകൾ (58.7%) കടുത്ത മാനസിക സംഘർഷങ്ങൾ നേരിടുന്നു.മാനസികാരോഗ്യ പ്രശ്നങ്ങളുമായി വരുന്ന യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി ആരോഗ്യ, വയോജന പരിപാലന വകുപ്പിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൂത്ത് വൈൻ പറയുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 16 നും 24 നും ഇടയിൽ പ്രായമുള്ള 38.8 ശതമാനം ചെറുപ്പക്കാർക്ക് മാനസിക വിഭ്രാന്തി അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് സർവേയിൽ കാണിക്കുന്നത്. അതിൽ പകുതിയോളം സ്ത്രീകളാണെന്നുള്ളത് (45.5%) ആശങ്ക വർധിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു.

2007ലെ സർവേയിൽ 16-നും 24-നും ഇടയിൽ പ്രായമുള്ള 26.4 ശതമാനം ചെറുപ്പക്കാരാണ് മാനസിക പ്രശന്ങ്ങൾ അനുഭവിച്ചിരുന്നത്.മാനസിക പ്രശ്നങ്ങൾ മൂലം ചെറുപ്പക്കാർ സ്വയം ഉപദ്രവിക്കാനും ആത്മഹത്യയ്ക്കു ശ്രമിക്കാനുമുള്ള സാധ്യത കൂടുതലാണെന്നും റൂത്ത് വൈൻ പറയുന്നു. സ്വയം ഉപദ്രവിക്കുന്ന കാര്യത്തിൽ പുരുഷന്മാരേക്കാൾ മുന്നിൽ സ്ത്രീകളാണ്.

കോവിഡ് മഹാമാരിക്കാലത്താണ് പഠനം നടത്തിയത്, എന്നാൽ കോവിഡിന്റെ ആഘാതം പഠനത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ല. കുടുംബങ്ങളിലെ സാമ്പത്തിക സമ്മർദം കാരണം ഉത്കണ്ഠ വലിയ തോതിൽ വർദ്ധിച്ചതായി ബ്ലാക്ക് ഡോഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ റിസർച്ച് മേധാവി അസോസിയേറ്റ് പ്രൊഫ ജിൽ ന്യൂബി പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധികൾ, ജീവിതച്ചെലവ്, സാമൂഹിക ബന്ധങ്ങളിൽ അടുത്ത കാലത്തുണ്ടാകുന്ന തകർച്ചകൾ എന്നിവയൊക്കെ അമിതമായ ഉത്കണ്ഠയിലേക്കു നയിക്കുന്നു.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
ihna
GLY WORLD
bismi-up
bismi-up
previous arrow
next arrow

Related Posts

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ
AUSTRALIA

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു
AUSTRALIA

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ
AUSTRALIA

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ
AUSTRALIA

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
AUSTRALIA

നിയമങ്ങൾ കാറ്റിൽപ്പറത്തി സിഡ്നിയിൽ രഹസ്യ ബോക്സിംഗ്; കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

August 17, 2026
മൃഗശാലാ സന്ദർശനം വില്ലനായി; കുട്ടികൾക്ക് ഗുരുതര വൃക്കരോഗം
AUSTRALIA

മൃഗശാലാ സന്ദർശനം വില്ലനായി; കുട്ടികൾക്ക് ഗുരുതര വൃക്കരോഗം

August 17, 2026
ആദിവാസി യുവാക്കളെ പീഡിപ്പിച്ച കേസ്: മുൻ ബിഷപ്പ് ക്രിസ്റ്റഫർ സോണ്ടേഴ്‌സ് കുറ്റക്കാരൻ
AUSTRALIA

ആദിവാസി യുവാക്കളെ പീഡിപ്പിച്ച കേസ്: മുൻ ബിഷപ്പ് ക്രിസ്റ്റഫർ സോണ്ടേഴ്‌സ് കുറ്റക്കാരൻ

August 17, 2026
വൻ സാമ്പത്തിക പ്രതിസന്ധിയിൽ ‘ബൈ നൗ പേ ലേറ്റർ മേഖല
AUSTRALIA

വൻ സാമ്പത്തിക പ്രതിസന്ധിയിൽ ‘ബൈ നൗ പേ ലേറ്റർ മേഖല

August 17, 2026
ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും
AUSTRALIA

ചൈനയുടെ പസഫിക് മിസൈൽ വേട്ട: പ്രാദേശിക സമാധാനത്തിന് ഭീഷണിയെന്ന് ഓസ്‌ട്രേലിയയും സഖ്യകക്ഷികളും

August 13, 2026
Next Post
ലോകത്തിലെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം നിർമിക്കാനൊരുങ്ങി ഓസ്ട്രേലിയ

ലോകത്തിലെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം നിർമിക്കാനൊരുങ്ങി ഓസ്ട്രേലിയ

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സർക്കാർ

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സർക്കാർ

ഓപ്പറേഷൻ അജയ്: ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ; 16 മലയാളികള്‍

ഓപ്പറേഷൻ അജയ്: ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ; 16 മലയാളികള്‍

ഫ്രാൻസിലെ സ്കൂളില്‍ കത്തി ആക്രമണം; ടീച്ചര്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് ഗുരുതര പരിക്ക്

ഫ്രാൻസിലെ സ്കൂളില്‍ കത്തി ആക്രമണം; ടീച്ചര്‍ കൊല്ലപ്പെട്ടു, 2 പേര്‍ക്ക് ഗുരുതര പരിക്ക്

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

ചിങ്ങപ്പിറവിയിൽ മമ്മൂട്ടിയുടെ സമ്മാനം; പുതുവർഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും

August 17, 2026
മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

മെൻഇൻഡി തടാകത്തിൽ 400 പെലിക്കൻ പക്ഷികൾ ചത്ത നിലയിൽ; പക്ഷിപ്പനി സാധ്യത തള്ളി അധികൃതർ

August 17, 2026
തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

തോക്കുകൾക്ക് വിട; ബോണ്ടി ബീച്ച് ആക്രമണത്തിന് പിന്നാലെ ചരിത്രപരമായ നീക്കവുമായി എൻ.എസ്.ഡബ്ല്യു

August 17, 2026
പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

പൊതുജനാരോഗ്യത്തിന് വൻ തിരിച്ചടി; യുഎസ് വാക്സിൻ നയത്തിനെതിരെ ഓസ്‌ട്രേലിയ

August 17, 2026
മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

മാറ്റത്തിന്റെ കാറ്റിൽ ഓസ്‌ട്രേലിയൻ റിയൽ എസ്റ്റേറ്റ്; നിക്ഷേപകരുടെ കണ്ണ് ഇനി പുത്തൻ ഭവനങ്ങളിൽ

August 17, 2026
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist