കൊല്‍ക്കത്ത: നിര്‍മ്മാതാവിനെതിരെ പരാതിയുമായി പ്രശസ്ത ബംഗാളി ചലച്ചിത്ര നടി സ്വസ്തിക മുഖർജി. ‘ഷിബ്പൂർ’ എന്ന ചിത്രത്തിന്‍റെ സഹ നിർമ്മാതാവിനും കൂട്ടാളികൾക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതിന് നടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. “ഭീഷണിപ്പെടുത്തുന്ന മെയിലുകളിൽ” സഹനിർമ്മാതാവും കൂട്ടാളികളും അയച്ചെന്നും. ലൈംഗികമായി അവര്‍ക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.
വഴങ്ങാത്ത് പക്ഷം സ്വസ്തിക മുഖർജിയുടെ മോർഫ് ചെയ്ത “നഗ്നചിത്രങ്ങൾ” അശ്ലീല വെബ്‌സൈറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പരാതിയില്‍ പറയുന്നു. കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ പൊലീസ് സ്റ്റേഷനിലാണ് സ്വസ്തിക മുഖർജി പരാതി നല്‍കിയിരിക്കുന്നത്





























