സെപ്റ്റംബര്‍ ഒമ്പതാം തീയതി നടന്ന ഈ വര്‍ഷത്തെ അസോസിയേഷന്റെ ഓണാഘോഷ വേളയിലാണ്
പുതിയ കമ്മറ്റി ചുമതലയേറ്റത്. 2023 -2025 കാലയളവിലേയ്ക്കുള്ള പുതിയ കമ്മറ്റിയുടെ പ്രസിഡണ്ടായി
ശ്രീ പോള്‍ വര്‍ഗീസ്,വൈസ് പ്രസിഡണ്ട് ശ്രീമതി ഡെയ്‌സി ജോസഫ്,സെക്രട്ടറി ബെന്നി മാത്യു, ജോയിന്റ ് സെക്രട്ടറി വിനോദ് തിരുമാറാടി, ട്രഷറര്‍ ഗ്ലാഡ്സ്റ്റന്‍ ഗില്‍ബര്‍ട്ട്,മറ്റ് കമ്മറ്റിയംഗങ്ങളായി ജെന്നി ജേക്കബ്,
ടോണി ജെ ഷെവലിയാര്‍,ടോമി കൊച്ചുമുട്ടം, ബിബിന്‍ ബേബി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ
നാഷണല്‍ സ്റ്റുഡന്റ് റെപ്രെസെന്റേറ്റീവ് അലക്‌സ് ചെട്ടിയാത്ത് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് റെപ്രെസെന്ററ്റീവ് അബിന്‍ സില്‍വന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ടുവൂമ്പ മലയാളി അസോസിയേഷന്റെ ഇന്നത്തെ മികച്ച നിലയിലുള്ള വളര്‍ച്ചയ്ക്ക് മാതൃകാപരമായും,
വേറിട്ടു നിര്‍ത്തുന്നതുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മുന്‍കാലങ്ങളിലുള്ള മുഴുവന്‍ ഭാരവാഹികളുടെയും,
സര്‍വ്വോപരി മുഴുവന്‍ അംഗങ്ങളുടേയും പിന്തുണയോടും സഹകരണത്തോടും കൂടി മികച്ച രീതിയിലുള്ള തുടര്‍ച്ചയ്ക്കായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് പ്രസിഡണ്ട് പോള്‍ വര്‍ഗീസും സെക്രട്ടറി ബെന്നി മാത്യു
വും അറിയിച്ചു.