ബ്രിട്ടന്‍: രാഷ്ട്രീയം വിട്ട് പുതിയ റോളില്‍ എത്താനൊരുങ്ങി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.
ലോകരാഷ്ട്രീയം പറയുന്ന മാധ്യമപ്രവര്‍ത്തകൻറെ റോളിലാണ് ഇനി ബോറിസ് ജോണ്‍സണ്‍ എത്തുക. പുതുവര്‍ഷത്തിന്റെ ആരംഭത്തിലാകും പുതിയ വേഷത്തില്‍ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിയെത്തുക. ബ്രിട്ടനിലെ പൊളിറ്റിക്കല്‍ ചാനലായ ജിബി ന്യൂസിന്റെ ഫ്രെയിമില്‍ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും കമന്റേറ്ററുമായാണ് ബോറിസ് എത്തുക.
വരാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബ്രിട്ടിഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ബോറിസിന്റെ രാഷ്ട്രീയ അവലോകനങ്ങളും നിരീക്ഷണങ്ങളും ഇനി കാണാൻ കഴിയും. പുതിയ ജോലി ആവേശം പകരുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിക്കുന്നത്. ലോകകാര്യങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താമല്ലോയെന്ന് സോഷ്യല്‍ മീഡിയയില്‍ ബോറിസ് ജോണ്‍സണ്റെ പ്രതികരണം. ബോറിസിന്റെ സാന്നിധ്യം സ്ഥാപനത്തിന് കരുത്താകുമെന്ന് ജിബി ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ് പ്രതികരിക്കുന്നത്.