തിരുവനന്തപുരം: 2018 മേയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി നിപ്പ സ്ഥിരീകരിച്ചത്. 2018 മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്തിനാണ് ആദ്യം വൈറസ് ബാധ ഉണ്ടായത്. രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ സഹോദരൻ സാലിയും അച്ഛൻ മൂസയും അച്ഛന്റെ സഹോദരി മറിയവും ഇതേ ലക്ഷണങ്ങളോടെ മരിച്ചു. മേയ് 20 ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തക ലിനിയും വൈറസ് ബാധയെത്തുടർന്ന് മരിച്ചു. രോഗം മൂലം മരിച്ച ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവർത്തകരിൽ ലിനിയും അംഗമായിരുന്നു. തുടർന്ന് 2019 ജൂണിൽ കേരളത്തിൽ വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 18 പേരാണ് നിപ ബാധിച്ച് മരിച്ചത്.