സന്തോഷത്തിന്‍റെയും സമൃദ്ധിയുടേയും നിറവില്‍ തിരുവോണം ആഘോഷിച്ച് മലയാളികൾ. പൂക്കളവും ഓണക്കോടിയും സദ്യയും വര്‍ണാഭമായ പരിപാടികളുമായി മാവേലിയെ ഒരിക്കൽ കൂടി നാടും നഗരവും വരവേറ്റു. അതേസമയം, ഇന്ത്യ – യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നാണ് ട്രംപിന്‍റെ പരിഹാസം. ഇതിനിടെ ലൈംഗിക ആരോപണങ്ങളിൽ കോണ്‍ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ കടുത്ത ഭിന്നതയും ഉണ്ടായിട്ടുണ്ട്.
ട്രംപിന്‍റെ പരിഹാസം, ഇന്ത്യയുടെ മറുപടി
ഇന്ത്യ – യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നാണ് ട്രംപിന്‍റെ പരിഹാസം. ട്രംപിന്‍റെ പോസ്റ്റിനോട് പ്രതികരിക്കാത്ത ഇന്ത്യ ട്രംപിന്‍റെ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞു. തിങ്കളാഴ്ച നടക്കുന്ന അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും.































