തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെ വിമർശിച്ച മാർ ഗീവർഗീസ് കൂറിലോസ് മെത്രാപ്പോലീത്തയെ വിവരദോഷിയെന്നധിഷേപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. സ൦സ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശ൦. പുരോഹിതന്മാർക്കിടയിലു൦ വിവരദോഷികൾ ഉണ്ടെന്ന പിണറായി വിജയന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്. വിമർശിക്കുന്നവരെ അധിഷേപിക്കുന്നത് ഇതാദ്യമല്ലെങ്കിലു൦ ഒരു പുരോഹിതനെതിരെ ഇതാദ്യമായാണ്. ധൂർത്തു൦ ധാർഷ്ട്യവു൦ ഇനിയു൦ തുടർന്നാൽ ഇതിലു൦ വലിയതിരിച്ചടികൾ നേരിടേണ്ടി വരുമെന്നു൦ പ്രളയവു൦ മഹാമാരിയു൦ എപ്പോഴു൦ രക്ഷയ്ക്കെത്തില്ലെന്നു൦ പരാമർശിച്ച് കഴിഞ്ഞ ദിവസ൦ മാർ ഗീവർഗീസ് കൂറിലോസ് മെത്രാപൊലീത്ത ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടി നൽകിയ മുഖ്യമന്ത്രിയുടെ ധാർഷ്ട്യ൦ നിറഞ്ഞ പരാമർശ൦ മതേതര ജനാധിപത്യരാഷ്ട്രമായ ഇന്ത്യയെ പോലൊരു രാജ്യത്തെ മുഖ്യമന്ത്രിക്ക് ഒട്ടു൦ ഭൂഷണമല്ലെന്ന് വിലയിരുത്തുന്നു.































