റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
ലഹരി വസ്തുക്കളുടെ സ്രോതസ്, ലഭ്യത, വിതരണം, ഉപഭോഗം ഇവ കൃത്യമായി നിരീക്ഷിച്ചും പ്രതിരോധിച്ചും ലഹരി വ്യാപനശ്രുംഖല തകർക്കുന്നതിലൂടെ മാത്രമേ കേരളത്തിലെ നിലവിലെ സാഹചര്യം നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളുവെന്ന് സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധപരിപാടി- റിസ- ‘ലഹരിമുക്ത കേരളം എന്റെ ദൗത്യം’ എന്ന തലക്കെട്ടിൽ നടത്തിയ ടേബിൾ ടോക്കിൽ അഭിപ്രായമുയർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ജനപങ്കാളിത്തത്തോടെ ശക്തവും നിരന്തരവുമായുള്ള ലഹരിവ്യാപന-പ്രതിരോധ സംവിധാനം അടിയന്തിരമായി നടപ്പാക്കണം. ബാഹ്യ ഇടപെടലുകൾ ഉണ്ടാകാത്ത വിധം പ്രദേശിക ജനകീയ ജാഗ്രതാ കമ്മിറ്റികൾ രൂപീകരിക്കണം.
ലോകപുകയിലവിരുദ്ധ ദിനാചരണ ഭാഗമായി റിയാദ് അപ്പോളോ ഡിമോറ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സിദ്ദിഖ് തുവൂർ, യു.പി. മുസ്തഫ (കെ എം സി സി ), ഫൈസൽ കൊണ്ടോട്ടി (കേളി), അബ്ദുല്ല വല്ലാഞ്ചിറ (ഒ ഐ സി സി), ശിഹാബ്കൊട്ടുകാട്, ജയചന്ദ്രൻ മാഷ്, സത്താർ കായംകുളം (എൻ ആർ കെ ഫോറം), ഗഫൂർ കൊയിലാണ്ടി (ഫോർക്ക), ഫൈസൽ പൂനൂർ (എം ഈ എസ്), സുധീർകുമ്മിൾ (നവോദയ), നിയാസ് (പ്രവാസി സാംസ്കാരിക വേദി), ഫർഹാൻ (ഇസ്ലാഹി സെന്റർ), സുഹൈൽ (രിസാല ), ഷൈജു (റിയാദ് ഹെൽപ്ഡെസ്ക്), ഇബ്രാഹിം സുബ്ഹാൻ, മൈമൂനാ അബ്ബാസ്, നിഖിലാ സമീർ, കമർബാനു അബ്ദുൽ സലാം, ഷഫീന എന്നിവർ പങ്കെടുത്തു.പദ്മിനി യു നായർ മോഡറേറ്റർ ആയി.
പോസ്റ്റർ പ്രദർശനം, ബോധവൽക്കരണ-കൗൺസിലിംഗ്സെഷൻ ഇവയും ദിനാചരണ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പോസ്റ്റർ പ്രദർശനത്തിൽ റിസ- ഐ ഐ എസ് ആർ ഹെൽത്ത്ക്ലബിലെ ഫൈസൽ അഹമ്മദ്, അൻസിൽ ഹനീഷ്, ജിഷ്ണു സനൂപ്, ഗൗതം സജീവ് എന്നീ വിദ്യാർത്ഥികൾ പുകയില ഉൽപ്പന്നങ്ങളുടെ വിവിധ ദുഷ്യങ്ങൾ സന്ദർശർക്ക് വിശദീകരിച്ചു. ബോധവൽക്കരണ-കൗൺസിലിംഗ് സെഷനിൽ പുകവലി മുഖേനെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, പുകയില കൃഷി, ഉപഭോഗം ഇവ ഉയർത്തുന്ന സാമൂഹികപ്രശ്നങ്ങൾ, പുകവലി നിർത്തുവാനുള്ള കൗൺസിലിംഗ് എന്നിവയിൽ യഥാക്രമം ഡോ. തമ്പിവേലപ്പൻ, പദ്മിനി യു നായർ , ഡോ.അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. അൻസാർ വർക്കല രചിച്ച എന്ന ലഹരിവിരുദ്ധ കവിത ആലപിച്ചു. ഷിബു ഉസ്മാൻ (മീഡിയ ഫോറം), സലിം മാഹി (തനിമ), അബ്ദുൽ മജീദ് (ന്യൂസ്-65 ) റാഫി പാങ്ങോട് (ജി എം എഫ്), ലുക്മാൻ (ഫ്രണ്ടി മൊബൈൽ), നാസർ (ആസ്റ്റർ-സനദ് ഹോസ്പിറ്റൽ) തുടങ്ങിയവർ പരിപാടിയിൽ സജീവമായി. ഹാഷിം ഇടിഞ്ഞാർ, അഹദ്, ഫർസാന പി കെ, ലജ അഹദ്, ജംഷീർ, എഞ്ചിനീർ ജഹീർ, അബ്ദുൽറഷീദ് ബപാതി, അക്ബർ അലി, ജംഷീർ, കബീർ, റഫീഖ്, മാസ്റ്റർ സെയിൻ എന്നിവർ നേതൃത്വം നൽകി.