കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പുരാതന തറവാടായ രാമൻകുളങ്ങര (ആർ.കെ) കുടുംബത്തിന്റെ ‘കുടുംബസംഗമം 2026’ ആവേശപൂർവ്വം നടന്നു. ഗഫൂർ ആർ.കെ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. മുജീബ് ആമുഖ പ്രസംഗം നടത്തി.

പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എൻ. ഭാസ്‌കരൻ, വൈസ് പ്രസിഡന്റ് തസ്‌ലീന നാസർ എന്നിവരെ ചടങ്ങിൽ ആർ.കെ. കുടുംബം പൊന്നാട അണിയിച്ച് ആദരിച്ചു. കുടുംബത്തിലെ മുതിർന്ന പന്ത്രണ്ട് അംഗങ്ങൾക്ക് സ്നേഹാദര സൂചകമായി മോമെന്റോകൾ സമ്മാനിച്ചു.
കഴിഞ്ഞ 11 വർഷമായി റമദാൻ മാസത്തിൽ നടപ്പിലാക്കി വരുന്ന കാരുണ്യപ്രവർത്തനങ്ങൾ വരും വർഷങ്ങളിലും വിപുലമായി തുടരുമെന്ന് സംഗമം പ്രഖ്യാപിച്ചു. നൂറിലധികം നിർദ്ധന കുടുംബങ്ങൾക്ക് ഒരു മാസത്തേക്കാവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ റമദാൻ ആദ്യദിനം വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയും, ജാതി-മത ഭേദമന്യേ രോഗികൾക്ക് നൽകിവരുന്ന ചികിത്സാ സഹായങ്ങളും തുടരും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തസ്‌ലീന ആശംസ നേർന്നു.

കരീം,ഫൈസൽ കൊളക്കാട്, മുഹമ്മദ് അലി,ഗനി,ജബ്ബാർ, റാഫി,റിസ്‌വാൻ, ഷർമ്മദലി,സുബൈർ, ഫൈസൽ,റംഷാദ്. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അസ്ലം സ്വാഗതവും റാഫി നന്ദിയും പറഞ്ഞു. അടുത്ത വർഷം കൂടുതൽ വിപുലമായ രീതിയിൽ കുടുംബസംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചാണ് സംഗമം പിരിഞ്ഞത്.































